ആഫ്രിക്കയെ ഭയപ്പെടുത്തി മാര്‍ബര്‍ഗ് വൈറസ്: 9 മരണം, മുന്നറിയിപ്പ് നല്‍കി യുഎസ്, യാത്രാ വിലക്കുമായി സൗദിയും ഒമാനും
ലോകത്തിന് വീണ്ടും വൈറസ് ഭീഷണിയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് പടരുന്നു. വൈറസ് രോഗത്തെ തുടർന്ന് ഗിനിയയിലും ടാന്‍സാനിയയിലുമായി 9 പേർ ഇതിനകം പേര്‍ മരിച്ചു. ഉയര്‍ന്ന മരണനിരക്കുള്ളതും പകര്‍ച്ചവ്യാധി സാധ്യതയുള്ളതുമായ വൈറസാണു മാര്‍ബര്‍ഗ്. ഇതേതുടർന്ന് വിവിധ രാജ്യങ്ങൾ ജാഗ്രത മുന്നറിയിപ്പ് നൽകുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കി. ഈ രാജ്യങ്ങളിലേക്ക് പൗരന്‍മാര്‍ യാത്ര ചെയ്യുന്നത് സൗദി അറേബ്യയും ഒമാനും വിലക്കി.
രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് കാമറൂണിന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇക്വറ്റേറിയന്‍ ഗിനിയയില്‍ ഫെബ്രുവരിയിലാണ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്.
പനി, വിറയല്‍, പേശി വേദന, ചുണങ്ങു, തൊണ്ടവേദന, വയറിളക്കം, ക്ഷീണം,രക്തസ്രാവം അല്ലെങ്കില്‍ ചതവ് എന്നിവയ്ക്ക് കാരണമാകുന്ന അപൂര്‍വവും മാരകവുമായ രോഗമാണ് ഇതെന്ന് രലോകാരോഗ്യ സംഘടന പറയുന്നു. രോഗിയില്‍ നിന്നോ, വൈറസ് ബാധിച്ചു മരിച്ച ആളുടെ രക്തത്തില്‍ നിന്നോ ശരീര സ്രവങ്ങളിലൂടെയോ വൈറസ് പകരാമെന്നാണു കണ്ടെത്തല്‍.
മലിനമായ വസ്തുക്കള്‍ (വസ്ത്രങ്ങള്‍, കിടക്കകള്‍, സൂചികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ പോലുള്ളവ) ഉപയോഗിക്കുന്നതു മൂലമോ വവ്വാലുകള്‍ പോലുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കം വഴിയും വൈറസ് പടര്‍ന്നേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."