HOME
DETAILS
MAL
അപകീര്‍ത്തി കേസ്; രാഹുലിന്റെ ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി
backup
April 03 2023 | 10:04 AM
ന്യൂഡല്‍ഹി: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി. സൂറത്ത് സെഷന്‍സ് കോടതിയാണ് രാഹുലിന് ജാമ്യം നീട്ടി നല്‍കിയത്.
കോടതി വിധിക്കെതിരെ രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപ്പീലും ശിക്ഷയും കുറ്റവും മരവിപ്പാക്കാനുള്ള അപേക്ഷയും നല്കി.
പ്രിയങ്കയ്ക്കും മുതിര്‍ന്ന നേതാക്കന്‍മാര്‍ക്കുമൊപ്പമാണ് രാഹുല്‍ കോടതിയിലെത്തിയത്. മോദിമാരെല്ലാം കള്ളന്മാരെന്ന പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വവും നഷ്ടപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."