HOME
DETAILS

പടികടന്നെത്തി വിദ്യാർഥികൾ, വർണാഭമായി വിദ്യാലയമുറ്റം

  
Web Desk
June 02 2022 | 07:06 AM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf


പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി അടഞ്ഞും പാതിതുറന്നും കിതച്ചിരുന്ന വിദ്യാലയങ്ങളിൽ ആഹ്ലാദ തിരയിളക്കം. സംസ്ഥാനത്തെ 13,000 സ്‌കൂളിലേക്കായി ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഏതാണ്ട് 43 ലക്ഷം വിദ്യാർഥികളാണ് ഇന്നലെ ക്ലാസ് മുറികളിലേക്ക് പടികടന്നെത്തിയത്. അതോടൊപ്പം നാല് ലക്ഷം കുട്ടികൾ ആദ്യാക്ഷരം തേടി ഒന്നാം ക്ലാസിന്റെ പടി കയറി.


പുത്തനുടുപ്പും ബാഗും കുടയ്ക്കും ഒപ്പം രണ്ടു വർഷത്തിനിപ്പുറമുള്ള ആദ്യദിനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം ഒരു അതിഥിയുമുണ്ടായിരുന്നു. മുഖത്ത് വിവിധ വർണങ്ങളിലുള്ള മാസ്‌ക്. പിന്നെ സാനിറ്റൈസർ. വിട്ടൊഴിയാതെ നിൽക്കുന്ന കൊവിഡിനെ ചെറുക്കാൻ തന്നെയായാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും തീരുമാനം. അതിനു സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് തന്നെയാണ് വീണ്ടും ഒരു അധ്യയന വർഷം തുടങ്ങിയത്.


രണ്ടുവർഷം നീണ്ട അടച്ചിടലിന്റെ ആലസ്യത്തിന് വിടനൽകിയായിരുന്നു പുതിയ തുടക്കം. ഉത്സവാഘോഷങ്ങളായിരുന്നു എല്ലായിടത്തും. കൊവിഡ് ദുരിതകാലത്തെ ഒറ്റപ്പെടലുകളും ആശങ്കകളും കുട്ടികളുടെ കളിചിരികളിലേക്ക് വഴിമാറി. കുട്ടികളെ വരവേൽക്കാൻ വാദ്യമേളവും കലാപരിപാടികളുമെല്ലാം അകമ്പടിയായി നിന്നു. പല നിറത്തിലുള്ള ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്‌കൂളുകൾ കുട്ടികളെ സ്വീകരിച്ചു. വർണാഭമായ ഘോഷയാത്രയോടെയാണ് സ്‌കൂളുകളിൽ പ്രവേശനോത്സവം നടന്നത്.


മലബാർ മേഖലയിലെ സ്‌കൂളുകളിൽ ഒപ്പന, കേരളനടനം, ദഫ്മുട്ട്, കളരി തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ അണിനിരന്നപ്പോൾ നാടൻ പാട്ടും ചെണ്ടമേളവും പരുന്താട്ടവും കോൽകളിയും എല്ലാം ചേർന്നായിരുന്നു മധ്യകേരളത്തിലെ സ്‌കൂളുകളിലെ പ്രവേശനോത്സവം. തെക്കൻ കേരളത്തിലാകട്ടെ താലപ്പൊലിയും ചെണ്ടമേളവും മറ്റു വാദ്യാഘോഷങ്ങളും കുട്ടികളെ വരവേറ്റു.
പതിവായി എത്തുന്ന മഴയുടെ അകമ്പടി ഇത്തവണ ഭൂരിഭാഗം പ്രദേശങ്ങളിലും ഇല്ലായിരുന്നുവെങ്കിലും തിരുവല്ലയിൽ പ്രവേശനോത്സവം മഴയിൽ കുതിർന്നു. തലവടി സ്‌കൂളിലെ വായനശാലയിലേക്ക് പുസ്തകത്താലവുമായാണ് പുതിയ കുട്ടികളെ വരവേറ്റത്. പുതിയതായെത്തിയ കുട്ടികളിൽ അഞ്ചുപേർക്ക് ആട്ടിൻകുട്ടികളേയും സമ്മാനമായി ലഭിച്ചു.
വർണാഭമായ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതേസമയം മറ്റു സ്‌കൂളുകളിലും പ്രവേശനോത്സവം നടന്നു. മധുരവും സമ്മാനങ്ങളും നൽകിയാണു വിദ്യാലയങ്ങൾ കുരുന്നുകളെ വരവേറ്റത്.
'പഠിക്കുക, പഠിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. അധ്യാപകരുടെ കാര്യത്തിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട്, സ്‌കൂൾ ബസ് ജീവനക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ്, അനധികൃത സ്‌കൂളുകൾക്കെതിരേ നടപടി, കുട്ടികളിൽ വായന ഉറപ്പാക്കാനുള്ള ശ്രമം, സൈബർ പ്രശ്‌നങ്ങളിൽ കൗൺസലിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളായിരിക്കും ഈ അധ്യയന വർഷം നടപ്പാക്കുക. ഇതിനായി അധ്യാപകർക്കുഗ രക്ഷകർത്താക്കൾക്കും പരിശീലനവും നൽകിയിട്ടുണ്ട്.


കുട്ടികളെ അറിവിന്റെ ലോകത്ത് എത്തിക്കാൻ സ്‌കൂളുകൾക്ക് 12 കോടി രൂപയുടെ പുസ്തകമാണു സർക്കാർ വാങ്ങിനൽകിയിരിക്കുന്നത്. ഈ അധ്യയന വർഷത്തിൽ പാലിക്കേണ്ട കാര്യങ്ങളമായി ബന്ധപ്പെട്ട് 30 ഇന സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമുണ്ടാകില്ല.
എല്ലാ പാഠഭാഗങ്ങളും പഴയതുപോലെ പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും പ്രധാന്യം നൽകുക. പാഠപുസ്തകം, യൂണിഫോം എന്നിവയുടെ 90 ശതമാനം വിതരണവും പൂർത്തിയായി. എങ്കിലും സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  8 days ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  8 days ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  8 days ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  8 days ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  8 days ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  8 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  8 days ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 days ago