ഇനി പെരുന്നാൾ നാട്ടിൽ കൂടാം; ഒമാൻ വിമാന ടിക്കറ്റ് താഴുന്നു
മസ്‌കത്ത്: ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളിൽ കുറവ്. സാധാരണ ഗതിയിൽ പെരുന്നാളിനോട് അനുബന്ധിച്ച് കുത്തനെ ഉയരാറുള്ള വിമാന ടിക്കറ്റാണ് ഒമാന്‍ - കേരള സെക്ടറുകളില്‍ പതിവിന് വിപരീതമായി കുറഞ്ഞ നിരക്കില്‍ വിമാന കമ്പനികൾ നൽകുന്നത്. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവന്തപുരം റൂട്ടിലെല്ലാം ഇപ്പോഴും സാധാരണ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
പെരുന്നാൾ അടുത്തതിനാൽ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന സന്തോഷത്തിലാണ് പ്രവാസി മലയാളികള്‍. ഇതോടെ ഏറെ പണം ചെലവായിരുന്ന യാത്രക്ക് പണം കുറഞ്ഞുകിട്ടിയ സന്തോഷത്തിലാണ് ഒമാനിലുള്ള പ്രവാസികൾ. നാല് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയര്‍ന്നിരുന്ന റമസാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്ക് ഏപ്രില്‍ 18 വരെ 37 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളായ ഏപ്രില്‍ 19, 20, ദിവസങ്ങളിലും 54 റിയാലണ് ടിക്കറ്റ് നിരക്ക്. 21 മുതല്‍ വീണ്ടും ടിക്കറ്റ് നിരക്ക് 37 റിയാലാകും.
മസ്‌കത്ത്-കണ്ണൂര്‍ റൂട്ടില്‍ ഏപ്രില്‍ 17ന് 35 റിയാല്‍ ആണ് ടിക്കറ്റിന് ചെലവ് വരുന്നത്. 19ന് 64 റിയാലാണ്.
കൊച്ചിയിലേക്ക് ഏപ്രില്‍ 18 വരെ 42 റിയാലില്‍ താഴെയാണ് ടിക്കറ്റ് നിരക്ക്. ഏപ്രില്‍ 19ന് 71ഉം 20ന് 81 റിയാലുമാണ് നിരക്ക്.
തിരുവനന്തപുരം സെക്ടറില്‍ ഏപ്രില്‍ 18 വരെ 42 റിയാലില്‍ താഴെയാണ് നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളിലും 71 മുതല്‍ 81 റിയാല്‍ വരെ മാത്രമാണ് ടിക്കറ്റിന് ഈടാക്കുന്നത്. ഇതിന് ശേഷം വീണ്ടും നിരക്ക് താഴേക്ക് വരും.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."