വഞ്ചി നിര്‍മാണത്തില്‍ പുതുചരിത്രമെഴുതി സുബ്രഹ്മണ്യന്
മാള: വഞ്ചി നിര്‍മാണത്തില്‍ പുതുചരിത്രമെഴുതി സുബ്രഹമണ്യന്‍ ശ്രദ്ധേയനാകുന്നു. ഒഴിഞ്ഞ ടാര്‍ വീപ്പ ഉപയോഗ ിച്ച് വഞ്ചിയുണ്ടാക്കിയ പഴൂക്കര സ്വദേശി പായമ്മല്‍ സുബ്രഹമണ്യനാണ് പുതിയ ചരിത്രംകുറിക്കുന്നത്. ഒരു മാസം മുന്‍പ് കാലിയായ രണ്ട് ടാര്‍ വീപ്പകള്‍ ലഭിച്ചപ്പോള്‍ അതുകൊണ്ട് വഞ്ചി നിര്‍മിക്കാമെന്ന ഉദ്ധേശമൊന്നും സുബ്രഹ്മണ്യന് ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ കൈവശമുണ്ടായാരുന്ന ഉളിയും കത്തിയും ചുറ്റികയും ഉപയോഗ ിച്ച് നിര്‍മാണം തുടങ്ങിയത്.
ടാര്‍ വീപ്പകൂടാതെ പലകയും നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. വെള്ളം കയറാതിരിക്കാന്‍ സിമന്റും ടാറും ഉപയോഗ ിച്ചു. നാലു ദിവസംകൊണ്ടാണ് രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വഞ്ചിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സുബ്രഹമണ്യന്റെ വീടിന്റെ മുന്നിലുള്ള പഴൂച്ചിറയിലിറക്കിയ വഞ്ചി ഇപ്പോള്‍ കുട്ടികളും തുഴയുന്നുണ്ട്. ഓണത്തിന് ചിറയിലിറക്കാനായി അഞ്ച് പേര്‍ക്കിരിക്കാവുന്ന വലിയ വഞ്ചിയുടെ നിര്‍മാണത്തിലാണ് സുബ്രഹമണ്യന്‍. സഹായികളായി പായമ്മല്‍ സുബ്രന്,ചേങ്കുളത്ത് സോമു എന്നിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."