HOME
DETAILS

നിയമം ലംഘിച്ച് ഒളിഞ്ഞ് നോക്കി കാമറകള്‍; എഐ കാമറകള്‍ നിയമക്കുരുക്കിലേക്ക്

  
backup
April 24 2023 | 04:04 AM

a-i-camera-privacy-violation

നിയമം ലംഘിച്ച് ഒളിഞ്ഞ് നോക്കി കാമറകള്‍; എഐ കാമറകള്‍ നിയമക്കുരുക്കിലേക്ക്

എ.ഐ ക്യാമറകള്‍ ഉപയോഗിച്ചുള്ള നിയമലംഘന നിരീക്ഷണത്തിലേക്ക് കടക്കുമ്പോള്‍ ഉയരുന്നത് പ്രധാനമായും സ്വകാര്യതാ ലംഘനമെന്ന വാദമാണ്. സ്വകാര്യഇടങ്ങളില്‍ വ്യക്തിയുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളില്‍ എ.ഐ കാമറകള്‍ സ്ഥാപിച്ചു മുഴുവന്‍ വാഹനയാത്രക്കാരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗതാഗത നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ദൃശ്യങ്ങള്‍ എ.ഐ കാമറകള്‍ പകര്‍ത്തി ഈ ദൃശ്യങ്ങള്‍ തെളിവായി ഹാജരാക്കുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ നിയമം തെറ്റിക്കാതെ യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

കേരള പൊലിസ് ആക്ട് വകുപ്പ് 119 ബി, ഇന്ത്യന്‍ ശിക്ഷാ നിയമംവകുപ്പ് 354 സി, ഐ.ടി നിയമം വകുപ്പ് 67 അനുസരിച്ച് സ്വകാര്യ ഇടങ്ങളില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃതങ്ങളാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഉള്‍ഭാഗം സ്വകാര്യ ഇടമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിനുള്ളിലിരിക്കുന്നവരുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് കുറ്റകൃത്യമായാണ് കണക്കാക്കപ്പെടുക. ഇവരുടെ സമ്മതത്തോടെയും അറിവോടെയുമല്ലാതെ പകര്‍ത്തുന്ന ദൃശ്യങ്ങളും ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യമാണ്. എ.ഐ ക്യാമറകള്‍ പകര്‍ത്തുന്ന ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതിലേതെങ്കിലും, സ്വകാര്യതാ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയാല്‍ ഇതിനെ മറിച്ചു സ്ഥാപിക്കാനുള്ള നിയമപരമായ ബാധ്യത മോട്ടോര്‍വാഹനവകുപ്പിനുണ്ടാകും. ഇത്തരം നിയമപ്രശ്‌നങ്ങളേയും സര്‍ക്കാര്‍ മറികടക്കേണ്ടതുണ്ട്.

അതേസമയം, എ.ഐ കാമറ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ റോഡില്‍ നടത്തുന്ന പരിശോധന പൊലിസ് തുടരുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഇക്കാര്യത്തില്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ട്രാഫിക് പൊലിസ് വിശദീകരിക്കുന്നത്. വാഹനങ്ങള്‍ പിടികൂടി പരിശോധന നടത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ഇത്തരം കാമറകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രിയും കമ്മിഷണറും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കാമറ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ പൊലിസ് പരിശോധന ഉണ്ടായേക്കില്ലെന്നാണ് പൊതുവേ കരുതുന്നത്.

അതേസമയം, ഡ്രൈവര്‍മാര്‍ പൊതുവേ മര്യാദ പാലിച്ചാണ് വാഹനം ഓടിക്കുന്നതെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കലും ഒരു മാസത്തേക്ക് പിഴയുണ്ടാവില്ലെന്ന വാര്‍ത്ത വന്നതിനു പിന്നാലെ വീണ്ടും പഴയ പടി പലരും നിയമലംഘനങ്ങള്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും കാമറ കണ്ടെത്തുന്ന നിയമലംഘകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

a-i-camera-privacy-violation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  7 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  7 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago