മകന്റെ മൃതദേഹം വിട്ടുകിട്ടാൻ അരലക്ഷം കൈക്കൂലി; ഭിക്ഷയാചിച്ച് മാതാപിതാക്കൾ
പട്‌ന
മകന്റെ മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ ആശുപത്രി ജീവനക്കാരൻ അര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി മാതാപിതാക്കൾ. കൈക്കൂലി കാശ് കണ്ടെത്താൻ ഭിക്ഷ യാചിച്ച് തളർന്ന് ദരിദ്രദമ്പതികൾ.
ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. ഭിക്ഷാടന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ മസ്തിപുർ സദർ ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പോസ്റ്റ്‌മോർട്ടം നടത്താൻ 50000 രൂപ വേണമെന്നാണ് സദർ ആശുപത്രിയിലെ കരാർ ജീവനക്കാരൻ ആവശ്യപ്പെട്ടത്.
മെയ് 25നാണ് സമസ്തിപുർ അഹാർ ഗ്രാമത്തിലെ മഹേഷ് ഠാക്കൂറിന്റെ മകൻ സഞ്ജീവ് ഠാക്കൂറിനെ കാണാതായത്. മാനസിക വെല്ലുവിളിയുള്ള കുട്ടിയുടെ മൃതദേഹം ഈ മാസം ആറിന് മുസ്‌രിഘരാരി പൊലിസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തുകയായിരുന്നു.
പിറ്റേന്ന് ബന്ധു തിരിച്ചറിഞ്ഞതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് എത്തിയ മാതാപിതാക്കളോടാണ് ജീവനക്കാരൻ ഭീമമായ തുക കൈക്കൂലി ചോദിച്ചത്.
എന്നാൽ ചെറിയ തുക മാത്രമേ ചോദിച്ചുള്ളൂ എന്നാണ് ആശുപത്രിയിലെ സിവിൽ സർജൻ ഡോ. എസ്.കെ ചൗധരിയുടെ പ്രതികരണം. മാതാപിതാക്കൾ ഭിക്ഷയാചിക്കുന്ന വിഡിയോ രാഷട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഉൾപ്പെടെയുള്ളവർ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."