പുനഃസംഘടന: കെ.പി.സി.സി നേതാക്കള്‍ നാളെ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കീറാമുട്ടിയായി കഴിഞ്ഞ കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ നാളെ ഡല്‍ഹിയില്‍.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ രൂക്ഷമായ ഗ്രൂപ്പ് പോരിന് അറുതിവരുത്താനുള്ള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് മുന്‍കൈ എടുത്ത് നടപ്പാക്കാനൊരുങ്ങിയെങ്കിലും ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നേതാക്കളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചര്‍ച്ചയ്ക്കു വിളിച്ചത്.
സംഘടനാ തെരഞ്ഞെടുപ്പ് നടക്കണമെന്ന് ഇരു ഗ്രൂപ്പുകളും ആവശ്യപ്പെടുമ്പോള്‍ അതിനു മുമ്പെ പുന:സംഘടനയെന്ന സമീപനമാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റേത്. ഈ ആവശ്യത്തോട് അനുകൂല നിലപാടാണ് രാഹുലിനുമുള്ളത്. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ സുധീരന് ഇക്കാര്യത്തിലുള്ള പിന്തുണ രാഹുല്‍ അറിയിച്ചിരുന്നു.
അതേസമയം ഇരുഗ്രൂപ്പുകളും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ പുന:സംഘന എളുപ്പമാകില്ലെന്ന തിരിച്ചറിവ് ഹൈക്കമാന്‍ഡിനുണ്ട്. അതിനാല്‍ എ, ഐ ഗ്രൂപ്പുകളെ വിശ്വാസത്തിലെടുത്തുള്ള നടപടിയേ ഹൈക്കമാന്‍ഡില്‍ നിന്നുണ്ടാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."