പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച് ലക്കുകെട്ടെന്ന് ഇ.പി ജയരാജന്‍, സംഭവത്തില്‍ വീഴ്ചയില്ലെന്ന് എയര്‍പോര്‍ട്ട് എസ്.എച്ച്.ഒ
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധക്കാനെത്തിയവര്‍ മദ്യപിച്ച് ലക്കുകെട്ടവരായിരുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇവര്‍ക്ക് മര്യാദക്കു വര്‍ത്തമാനം പറയാന്‍ കഴിയുന്നില്ല. നാവു കുഴഞ്ഞിരുന്നുവെന്നു പറഞ്ഞ അദ്ദേഹം അവരെ പിടിച്ചുതള്ളിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചു. ഭീകരസംഘടനകള്‍ മാത്രമേ രാജ്യത്ത് ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളൂവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. എന്തു സന്ദേശമാണ് കോണ്‍ഗ്രസുകാര്‍ ഇത്തരം പ്രതിഷേധത്തിലൂടെ നല്‍കുന്നതെന്നും നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും ഇ.പി ചോദിച്ചു.
അതേ സമയം സംഭവത്തില്‍ വീഴ്ചയില്ലെന്ന് എയര്‍പോര്‍ട്ട് എസ്.എച്ച്.ഒ വ്യക്തമാക്കി. പ്രതിഷേധിച്ചവരെ ചോദ്യം ചെയ്തിരുന്നു. യാത്രാരേഖകള്‍ പരിശോധിച്ചിരുന്നു. ഇവര്‍ ബന്ധുവിന്റെ ചികിത്സക്കായി ആര്‍.സി.സിയിലേക്കു പോകുകയാണന്നും വ്യക്തമായതുകൊണ്ടാണ് യാത്രക്കനുമതി നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.
മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. ഇവരിലൊരാള്‍ കറുത്ത ഷര്‍ട്ടാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലിസ് ചോദ്യം ചെയ്യുകയായിരുന്നു.
വിമാനത്താവളത്തില്‍ തടഞ്ഞുവച്ച പ്രതിഷേധക്കാരെ പിന്നിട് പൊലിസിനു കൈമാറി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പിലാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."