നില്ക്കേണ്ടിടത്തു നിന്നാമതി, ജയരാജന് നെഞ്ചത്തേക്കു കയറേണ്ടെന്ന് വി.ഡി സതീശന്, പ്രതിഷേധക്കാരെ ചുംബിക്കണോ എന്ന് ഇ.പി ജയരാജന്
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം. മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന തരത്തിലേക്കാണ് സി.പി.എം സംഭവത്തെ കൊണ്ടുപോകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പലയിടത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിക്കെതിരേ പതിച്ച പോസ്റ്ററുകളെല്ലാം അവര്‍ കീറിക്കളഞ്ഞു.
മുഖ്യമന്ത്രിയെ സി.പി.എം പ്രവര്‍ത്തകര്‍ സംരക്ഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. അതേ സമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച തങ്ങളെ ഇ.പി ജയരാജന് മര്‍ദിച്ചതായാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സിന് മജീദ് പ്രതികരിച്ചത്.
ഇ.പി ജയരാജന്റെ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്തെത്തി.
ജയരാജന് വാപോയ കോടാലിയെപോലെയാണ് ഓരോന്നു പറയുന്നതെന്നു പറഞ്ഞ സതീശന് ജയരാജന് നില്ക്കേണ്ടിടത്തു നിന്നാമതിയെന്നും കായികബലം ഉപയോഗിച്ച് കുട്ടികളുടെ നെഞ്ചത്തേക്കു കയറേണ്ടന്നും അതിനുള്ള അധികാരം ജയരാജനില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. പ്രതിഷേധിക്കുമെന്നു പറഞ്ഞാല്‍ എത്രവലിയ സുരക്ഷയുണ്ടെങ്കിലും പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്നും സതീശന് പറഞ്ഞു. അതേ സമയം പ്രതിപക്ഷ നേതാവിനു മറുപടിയുമായി ഇ.പി ജയരാജന് രംഗത്തെത്തി. പ്രതിഷേധക്കാരെ പിന്നെ ചുംബിക്കണോ എന്നായിരുന്നു ജയരാജന്റെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."