അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള 9 ട്രെയിനുകള്‍ 16 മുതല്‍ സര്‍വിസ് തുടങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നു. കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് ജൂണ്‍ 16 മുതല്‍ ഓടിത്തുടങ്ങുക. അതേസമയം ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ സംസ്ഥാനത്തിന് അകത്ത് സര്‍വിസ് ആരംഭിക്കുന്ന ട്രെയിനുകളെക്കുറിച്ച് വിവരമില്ല.
ഒന്‍പത് ട്രെയിനുകളുടെ സര്‍വിസാണ് ആദ്യഘട്ടത്തില്‍ പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളിലായി ഒമ്പത് ട്രെയിനുകള്‍ സര്‍വിസ് ആരംഭിക്കും. മംഗലാപുരം കോയമ്പത്തൂര്‍ മംഗലാപുരം, മംഗലാപുരം ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂരു കൊച്ചുവേളി മൈസൂരു എക്സ്പ്രസ്സ്, ബംഗളൂരു എറണാകുളം ബംഗളൂരൂ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം കാരൈക്കല്‍ എറണാകുളം എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.
യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിവെക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."