വെബ്‌സൈറ്റിലും ആപ്പിലും കയറിയിറങ്ങേണ്ട, പിഎഫ് ബാലന്‍സ് എസ്.എം.എസിലൂടെ അറിയാം
പിഎഫ് ബാലന്‍സ് എസ്.എം.എസിലൂടെ അറിയാം
ഇടയ്ക്കിടെ പിഎഫ് അക്കൗണ്ട് പരിശോധിക്കുന്നവരാണ് ബഹുഭൂരിഭാഗം ഉപയോക്താക്കളും. പിഎഫ് (പ്രൊവിഡന്റ് ഫണ്ട്) എന്നറിയപ്പെടുന്ന എംപ്ലോയി പ്രൊവിഡന്റ് ഫണ്ടിലെ നിങ്ങളുടെ അക്കൗണ്ട് ബാലന്‍ അറിയാന്‍ ഇനി പല വഴികളിലൂടെ പോവേണ്ട. ഒറ്റ എസ്.എം.എസ് വഴി ബാലന്‍സ് അറിയാം.
പിഎഫ് ബാലന്‍സ് അറിയാന്‍ ഒരു എസ്എംഎസ് അല്ലെങ്കില്‍ മിസ്ഡ് കോള്‍ തന്നെ ധാരാളം. എന്നാല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഉപയോക്താവ് അവരുടെ മൊബൈല്‍ നമ്പര്‍ ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്കയും, അതു യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി ലിങ്ക് ചെയ്യുകയും വേണം.
തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN' എന്ന സന്ദേശം അയയ്ക്കാം. അല്ലെങ്കില്‍ 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ ചെയ്യാം. ഉടനെ തന്നെ ഉപയോക്താവിന്റെ ഏറ്റവും പുതിയ PF ബാലന്‍സ് അടങ്ങിയ ഒരു എസ്എംഎസ് നിങ്ങള്‍ക്ക് മറ്റ് പ്രസക്തമായ വിശദാംശങ്ങളോടൊപ്പം ലഭിക്കും. ഒരു അംഗത്തിന് ഒരേ യുഎഎന്നിലേക്ക് ഒന്നിലധികം അംഗത്വ ഐഡികള്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്ക് എല്ലാവരുടെയും ബാലന്‍സുകള്‍ ഒരേ എസ്എംഎസില്‍ ലഭിക്കും.
ഇനി മറ്റുവഴികള്‍ നോക്കാം
ഇപിഎഫ്ഒ പോര്‍ട്ടല്‍
ഇപിഎഫ്ഒ പോര്‍ട്ടലില്‍ ഉള്ള ഇപിഎഫ് ഇ പാസ്ബുക്കില്‍ നിങ്ങളുടെ പിഎഫ് ബാലന്‍സ് പരിശോധിക്കാം. നിങ്ങളുടെ യുഎഎന്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാനാകും.
ഉമാങ് ആപ്പ്
- ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ UMANG ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
- മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുക.
- EPFO ഓപ്ഷന്‍ തിരഞ്ഞെടുത്ത് 'All Services' ക്ലിക്ക് ചെയ്യുക.
'Employee Cetnric Services' തിരഞ്ഞെടുക്കുക. - യുഎഎന്‍ നമ്പര്‍ നല്‍കിയ ശേഷം ഒടിപിക്കായി ക്ലിക്ക് ചെയ്യുക.
- മൊബൈലില്‍ ലഭിച്ച ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- തുറന്നുവരുന്ന ജാലകത്തില്‍ നിങ്ങള്‍ക്കു ലഭ്യമായ സേവനങ്ങള്‍ ദൃശ്യമാകും.
ആവശ്യമായ സേവനം തെരഞ്ഞെടുത്ത് ഉപയോഗപ്പെടുത്താം.
മിസ്ഡ് കോള്‍ സര്‍വിസ്
യുഎഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 011-22901406ലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കാം. തുടര്‍ന്ന് വിശദാംശങ്ങള്‍ എസ്.എം.എസ്സായി നിങ്ങള്‍ക്ക് ലഭിക്കും.
PF balance will be known through SMS
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."