ശനി, ഞായര്‍ ദിവസങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍; ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രം
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്സല്‍ സര്‍വിസ് ഉണ്ടാകില്ല.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താം. എന്നാല്‍ ഇക്കാര്യം പൊലിസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. കര്‍ശന പരിശോധന തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ ഈ രണ്ടു ദിവസങ്ങളിലുണ്ടാകില്ല. അതേസമയം മൊബെല്‍ റിപ്പയര്‍ കടകള്‍ക്ക് നാളെ തുറന്ന് പ്രവര്‍ത്തിക്കാം. ജ്വല്ലറികള്‍ക്കും തുണിക്കടകള്‍ക്കും ചെരുപ്പുകടകള്ക്കും നാളെ തുറക്കാം. ഈ മാസം 16വരെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."