HOME
DETAILS

'മൃദുഹിന്ദ്വതം' കോൺഗ്രസ് നയമല്ല

  
backup
June 15 2022 | 19:06 PM

soft-hindutva-congress


സംഘ്പരിവാറിന്റെ തീവ്രഹിന്ദുത്വത്തിനെതിരേ കോൺഗ്രസ് മൃദുഹിന്ദുത്വം പരീക്ഷിക്കുന്നു എന്ന വിമർശനങ്ങൾ ചില കോണുകളിൽനിന്ന് ഉയർന്നുകേൾക്കുന്നുണ്ട്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ ക്ഷേത്രദർശനങ്ങളായിരുന്നു വിമർശനത്തിന് ആധാരമായതെങ്കിൽ പിന്നീട് ഡിസംബറിൽ ജയ്പ്പൂരിൽ നടന്ന കോൺഗ്രസ് മഹാറാലിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളും തൽപ്പരകക്ഷികൾ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് കോൺഗ്രസ് മതനിരപേക്ഷതയിൽനിന്ന് അകലുകയാണെന്നും 'മൃദുഹിന്ദുത്വത്തെ' പുണരുകയാണെന്നും തെറ്റായി പ്രചരിപ്പിക്കുകയുണ്ടായി. എന്നാൽ യഥാർഥത്തിൽ രാഹുൽ ഗാന്ധി എന്താണ് പറഞ്ഞതെന്ന് ആഴത്തിൽ പരിശോധിക്കുമ്പോൾ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്തരം പരാമർശങ്ങൾ അനിവാര്യമാണെന്നും മനസ്സിലാകും.


കോൺഗ്രസ് നിലപാടുകൾ


സംഘ്പരിവാറിനും ആർ.എസ്.എസ്സിനും എതിരേ ഇന്ന് ഇന്ത്യയിൽ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നത് കോൺഗ്രസും മുൻപന്തിയിൽ നിൽക്കുന്നത് രാഹുൽ ഗാന്ധിയുമാണ്. 'ഗാന്ധിയെ വധിച്ചത് ആർ.എസ്.എസാണ്' എന്ന് പരസ്യമായി പറഞ്ഞതിന്റെ പേരിൽ കോടതി നടപടികൾ നേരിടുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും മൃദുഹിന്ദുത്വം പിന്തുടരാൻ ശ്രമിക്കുന്നു എന്ന വിമർശനങ്ങൾ ഒരിക്കലും സാമാന്യ യുക്തിക്ക് ചേർന്നതല്ല.


'ഹിന്ദുവും ഹിന്ദുത്വവാദിയും വ്യത്യസ്ത അർഥങ്ങളുള്ള വാക്കുകളാണ്. ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്‌സെ ഹിന്ദുത്വവാദിയും. മഹാത്മഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്‌സെ മൂന്ന് വെടിയുണ്ടകൾകൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു. ഹിന്ദുത്വവാദികൾ ജീവിതം മുഴുവൻ അധികാരം തേടിയാണ് ചെലവഴിക്കുന്നത്. അധികാരമല്ലാതെ അവർക്ക് മറ്റൊന്നുമില്ല. അതിനായി അവർ എന്തും ചെയ്യും. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല'. ഇതാണ് ജയ്പൂരിൽ നടന്ന കോൺഗ്രസ് മഹാറാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ. ഇന്ത്യയിലെ കോടിക്കണക്കിന് പേരുടെ മനസിൽ രൂഢമൂലമായതും ഭാരത സംസ്‌ക്കാരത്തോട് ഇഴ ചേർന്നതുമായ 'ഹിന്ദു' എന്ന മഹത്തായ ആശയത്തെ ഹിന്ദുത്വ അജൻഡയുമായും പ്രത്യയശാസ്ത്രവുമായും കൂട്ടിക്കുഴയ്ക്കാനുള്ള സംഘ്പരിവാറിന്റെ നീക്കങ്ങൾക്കെതിരായ ശക്തമായ പ്രതികരണമായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. ഹിന്ദുവിസത്തിലൂന്നിനിന്നുകൊണ്ട് ഹിന്ദുത്വ അജൻഡകളെ തുറന്നുകാട്ടാൻ ശ്രമിക്കുന്നതിനെ മൃദുഹിന്ദുത്വമെന്ന് ആക്ഷേപിക്കുന്നത് ഫലത്തിൽ ഹിന്ദുത്വശക്തികളെ പ്രോത്സാഹിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ.


ഹിന്ദുവും ഹിന്ദ്വത്വയും
വിരുദ്ധ ചിന്തകൾ


ഹിന്ദുത്വവും ഹിന്ദുമതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാർഥ്യം. ഹിന്ദുക്കളെന്ന് വിവക്ഷിക്കുന്നത് സിന്ധുനദീതീരത്ത് താമസിച്ചുപോന്ന പൊതുജനസമൂഹങ്ങളെയാണ്. ഹിന്ദുവെന്ന ഈ പദം നാനാജാതി മതവിഭാഗങ്ങൾ അടങ്ങിയ ഇന്ത്യൻ ജനത്തെയാകെയുള്ള പദമെന്ന അർഥത്തിലാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനംവരെ പൊതുവെ ഉപയോഗിച്ചത്. നാനാത്വത്തിൽ ഏകത്വം എന്ന വിവരണമർഹിക്കുന്ന, മതനിരപേക്ഷമായ മതമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഹിന്ദുമതം. എന്നാൽ ഇതിനു കടകവിരുദ്ധമായി ഭൂപരമായ ദേശീയതയെന്ന മതനിരപേക്ഷ സങ്കൽപ്പത്തെ തള്ളിക്കളയുകയും സാംസ്‌കാരിക ദേശീയതയെന്ന വർഗീയസങ്കൽപത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് 'ഹിന്ദുത്വ'.


ഹിന്ദുവും ഹിന്ദുത്വയും കടകവിരുദ്ധങ്ങളായ രണ്ട് ചിന്തകളാണ്. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഈ വിരുദ്ധ ആശയങ്ങളിൽ ഒരിക്കലും ഒരു മധ്യമവഴി സാധ്യമല്ല. ബഹുസ്വരതകളുടെ ആഘോഷവും സംസ്‌ക്കാരവുമാണ് ഹിന്ദുവിസമെങ്കിൽ ബഹുസ്വരതകളെ തകർത്തെറിഞ്ഞുകൊണ്ട് ഏകശിലാവൽകൃതമായ അധികാരത്തിന്റെ സമഗ്രാധിപത്യമാണ് ഹിന്ദുത്വ. ഹിന്ദുയിസം സാംസ്‌ക്കാരിക ജീവിത മനോഭാവമാണെങ്കിൽ ഹിന്ദുത്വം രാഷ്ട്രീയ അധികാരത്തിന്റെ പ്രത്യയശാസ്ത്രമാണ്. ബഹുസ്വരതയിൽ അധിഷ്ഠിതമായ ഇന്ത്യൻ ദേശീയതയെ മതാധിഷ്ഠിതമായ ഹിന്ദുത്വവൽക്കരണത്തിനും അധികാരത്തിലേറാനുള്ള കുറുക്കുവഴിയുമായും ഹിന്ദുത്വയുടെ പ്രായോക്താക്കൾ ഉപയോഗിക്കുകയാണ്.


മത വിഷയങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന നെഗറ്റീവ് സെക്യുലറിസമല്ല ഇന്ത്യയുടെ പാരമ്പര്യം. മറിച്ച് മതങ്ങളിലേക്ക് കടന്നുചെന്നുകൊണ്ട് അതിന്റെ നന്മകളെ ആവതും പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവ് സെക്യുലറിസമായിരുന്നു സ്വാതന്ത്ര്യ സമര കാലം മുതൽ നമ്മൾ പരിശീലിച്ചിരുന്നത്. അത് ഒരിക്കലും മൃദു ഹിന്ദുത്വമായിരുന്നില്ല.
ഹിന്ദുത്വയെ എന്നും എതിർത്തത് കോൺഗ്രസ്
വിനായക് ദാമോദർ സവർക്കർ 1923 ലാണ് 'ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു?' എന്ന പുസ്തകം രചിക്കുന്നത്. ഹിന്ദുത്വ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത് ഈ പുസ്തകത്തിലാണ്. സവർക്കർ ഹിന്ദുത്വമെന്ന വാക്കിനെ ഹിന്ദു മേൽവിലാസമായി കണ്ട് ഒരു 'സങ്കൽപിത രാഷ്ട്രമായി' വിഭാവനം ചെയ്തു. സാംസ്‌ക്കാരിക ദേശീയതയിൽ അടിത്തറയിട്ട സാങ്കൽപ്പിക ഹിന്ദുരാഷ്ട്രത്തിന്റെ തത്വശാസ്ത്രം ഹിന്ദുത്വമെന്ന ദർശനമാണെന്ന ചിന്തയാണ് 'ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു?' എന്ന പുസ്തകത്തിലുടനീളം സവർക്കർ വരച്ചുകാട്ടുന്നത്. സവർക്കർ വിഭാവനം ചെയ്ത ഹിന്ദുത്വയുടെ അടിസ്ഥാനലക്ഷ്യം ഹിന്ദുരാഷ്ട്രസ്ഥാപനം തന്നെയാണ്. ഹിന്ദു രാഷ്ട്രത്തിന്റെ പ്രത്യേകതകൾ എന്തായിരിക്കുമെന്ന് 'ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു?' എന്ന പുസ്തകത്തിൽ അദ്ദേഹം വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ആർ.എസ്.എസ് രൂപംകൊണ്ട കാലം മുതൽ അതിന്റെ ആശയസംഹിതകളെ എതിർത്തുകൊണ്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഇന്ത്യയെന്ന രാഷ്ട്രസങ്കൽപ്പമുണ്ട്. സ്വതന്ത്ര ഇന്ത്യ ഒരു മതേതര രാജ്യമായിരിക്കുമെന്ന 1924 ലെ ബൽഗാം എ.ഐ.സി.സി സമ്മേളനം പോലും 1925ലെ ആർ.എസ്.എസ് രൂപീകരണത്തിന് കാരണമായെന്നു പറഞ്ഞുപോകുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കാരണം അത്രയും വിഭിന്നമായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള ഇരു സംഘടനകളുടെയും കാഴ്ച്ചപ്പാടുകൾ. കോൺഗ്രസ് എന്നും ഉയർത്തിപ്പിടിച്ചത് ഈ രാഷ്ട്രം എല്ലാവരുടെയുമാണെന്ന മഹത്തായ സങ്കൽപ്പമാണ്. മറ്റ് എല്ലാ സംഘടനകളും ഇന്ത്യയുടെ വിഭജനത്തിനുവേണ്ടി നിലകൊണ്ടപ്പോൾ കോൺഗ്രസ് അവസാനനിമിഷം വരെ പൊരുതിയത് അഖണ്ഡ ഇന്ത്യക്കുവേണ്ടിയാണ്. വിഭജിക്കപ്പെടുന്ന രാജ്യത്തിന്റെ അവകാശ ഓഹരികൾക്ക് വേണ്ടി ബാക്കിയുള്ളവർ പോരടിച്ചപ്പോൾ കോൺഗ്രസ് ആവശ്യപ്പെട്ടത് 'ഇന്ത്യ' എന്ന രാഷ്ട്രനാമം മാത്രമാണ്.


മതനിരപേക്ഷത കോൺഗ്രസിന്റെ അടിത്തറ


ആയിരക്കണക്കിന് വർഷങ്ങളിലൂടെ ഇന്ത്യയുടെ മഹത്തായ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറിയതും ഒരു സ്വതന്ത്ര ഇന്ത്യക്ക് കൈമാറി കിട്ടിയതുമായ 'ഓൾ ഇൻക്ലൂസീവ്' എന്ന മഹത്തായ ദർശനം കോൺഗ്രസ് വിശ്വാസത്തിന്റെ അടിത്തറയാണ്. കോൺഗ്രസ് പോരാടുന്നത് മഹത്തായ ഈ ദർശനത്തിനുവേണ്ടിയാണ്. ലോകത്തെ ഏറ്റവും വലിയ മതേതര, ജനാധിപത്യ രാജ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പരമാധികാര റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നപ്പോഴും കോൺഗ്രസിന് മഹാ ഭൂരിപക്ഷമുണ്ടായിരുന്ന ഭരണഘടനാ നിർമാണസഭ അതിൽ ഉറക്കെ പ്രഖ്യാപിച്ചത് ഈ രാഷ്ട്രം എല്ലാവരുടേയുമാണ് എന്നാണ്. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ഭിന്നിപ്പുണ്ടായപ്പോഴും ഈ രാഷ്ട്രം തലയുയർത്തി നിന്നത് എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയുടെ വലിയ കരുതൽ ഇവിടുത്തെ നിയമസംവിധാനങ്ങളിലും ജനപ്രാതിനിധ്യ സഭകളിലും കോൺഗ്രസ് ഇഴ ചേർത്തുനൽകിയതുകൊണ്ടാണ്.


ഹിന്ദുത്വ ഉയർത്തുന്ന ഭീഷണികൾ


ബഹുസ്വരതയുടെ ഈ മഹത്തായ ദർശനങ്ങളെ അട്ടിമറിച്ചുകൊണ്ട് ഹിന്ദുരാഷ്ട്ര അജൻഡകളുമായി മോദി ഭരണകൂടം വളരെ വേഗത്തിൽ മുന്നോട്ടുപോവുകയാണ്. ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നതായാണ് ഓരോ നിയമനിർമാണങ്ങളുടെയും സ്വഭാവം സൂചിപ്പിക്കുന്നത്. അതുപോലെതന്നെ ഇന്ത്യയിൽ സംഘ്പരിവാറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട അതിനിർണായകമായ വർഷങ്ങളാണ് വരാനിരിക്കുന്നത്. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രതറകൾക്ക് അസ്തിവാരമിട്ട 'ഹിന്ദുത്വ' എന്ന ആശയത്തിന് തുടക്കമിട്ട ചെയ്ത വി.ഡി സവർക്കറുടെ ഹിന്ദുത്വ എന്ന പുസ്തകം രചിക്കപ്പെട്ടിട്ട് 2023ൽ നൂറു വർഷങ്ങൾ തികയുകയാണ്. അതുപോലെ ഹിന്ദുത്വ ചിന്തകളുടെ സാക്ഷാത്കാരത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട ആർ.എസ്.എസും 2025ൽ നൂറു വർഷങ്ങൾ പിന്നിടുകയാണ്. വരും നാളുകളിൽ കൂടുതൽ തീവ്രവും അക്രമോത്സുകവുമായ ഹിന്ദുത്വ അജൻഡകൾക്കായിരിക്കും ഈ രാജ്യം സാക്ഷ്യംവഹിക്കാൻ പോകുന്നത്.


ഈ പശ്ചാത്തലത്തിലാണ് ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്നും പരസ്പര വിരുദ്ധമാണെന്നും ഹിന്ദുവിന്റെ പേരിൽ ഹിന്ദുത്വയെ ഭാരത സംസ്‌ക്കാരത്തിൽ സന്നിവേശിപ്പിക്കാനും അതിന്റെ പ്രായോക്താക്കളാകാനുമുള്ള സംഘ്പരിവാറിന്റെ ശ്രമത്തെ ഒറ്റപ്പെടുത്തണമെന്നും ചെറുത്തുതോൽപ്പിക്കണമെന്നുമുള്ള ആഹ്വാനവുമായി കോൺഗ്രസും രാഹുൽ ഗാന്ധിയും മുൻപോട്ട് വരുന്നത്. ജനാധിപത്യത്തിന്റെ, മതനിരപക്ഷതയുടെ ഈ കരുത്തുറ്റ ശബ്ദത്തെ അംഗീകരിക്കുകയാണ് ഓരോ ജനാധിപത്യ വിശ്വാസിയും ചെയ്യേണ്ടത്. കോൺഗ്രസിന്റെ പരമ്പരാഗത നയങ്ങളിൽ വ്യതിചലനം ആരോപിക്കുന്നത് ഹിന്ദുത്വവിരുദ്ധ, സംഘ്പരിവാർവിരുദ്ധ പോരാട്ടങ്ങളെ ദുർബലപ്പെടുത്താൻ മാത്രമേ സഹായിക്കുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago