HOME
DETAILS

ലോകകേരള സഭ വീണ്ടും സമ്മേളിക്കുമ്പോൾ

  
backup
June 16 2022 | 05:06 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b4%ad-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87

പി. ശ്രീരാമകൃഷ്ണൻ


ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തിരിതെളിയുകയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ ഏഴ് ഭൂമിശാസ്ത്ര മേഖലകളായി തിരിച്ച് അവരുടെ പ്രതിനിധികൾ, ജനപ്രതിനിധികൾക്കൊപ്പം കേരളത്തിന്റെയും പ്രവാസികളുടെയും പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഒരുമിച്ചുചേരുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ സവിശേഷത.പ്രവാസിമലയാളികളുടെ ആഗോളസഹകരണവും കൂട്ടായ്മയും ഉറപ്പാക്കുകയും കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി ആ കൂട്ടായ്മയെ സമന്വയിപ്പിക്കുകയുമാണ് ലക്ഷ്യം. കേരളവികസനത്തിന് ക്രിയാത്മക നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ മുഖ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ ഒരു വികസിത ബൗദ്ധികതലം എന്ന നിലയിൽ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലൂടെ ലോകകേരള സഭ അതിന്റെ പ്രസക്തി തെളിയിച്ചു കഴിഞ്ഞു. ലോകമലയാളികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതിന്റെ നേട്ടങ്ങൾ പ്രളയം, കൊവിഡ്, ഉക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ കേരളത്തിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്.


പ്രവാസികളോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെയും കടപ്പാടിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ് ലോകകേരള സഭ എന്ന ആശയം. പതിറ്റാണ്ടുകളുടെ മലയാളി പ്രവാസാനുഭവം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വിലമതിക്കാനാവാത്ത സമ്പത്താണ്. കഴിവും വൈദഗ്ധ്യവും ആശയഗരിമയും എല്ലാം സമ്മേളിക്കുന്ന ആ വിഭവശേഷിയെ വേണ്ടവണ്ണം ഈ മണ്ണിലേക്ക് ആവാഹിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് അപേക്ഷിക്കാൻ അവസരം നൽകിക്കൊണ്ട് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നാമനിർദേശത്തിലൂടെ ലോകകേരള സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു വർഷം കൂടുമ്പോൾ നാമനിർദേശം ചെയ്യപ്പെട്ട മൂന്നിലൊന്ന് പേർ വിരമിക്കുകയും പുതിയ അംഗങ്ങൾക്ക് കടന്നുവരാൻ അവസരം ഒരുങ്ങുകയും ചെയ്യും. ഇന്ത്യൻ പൗരൻമാരല്ലാത്ത കേരളീയരുടെ അഭിപ്രായങ്ങളും ആശയങ്ങളും പോലും നാം പ്രയോജനപ്പെടുത്തുന്നുണ്ട്. പൗരത്വമുള്ളവർക്ക് മാത്രമായി ലോകകേരള സഭാ അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗരൻമാരല്ലാത്ത കേരളീയരെയും മറ്റു നിലകളിൽ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ സ്വാഗതം ചെയ്യുന്നുണ്ട്.
അകംകേരളവും പുറംകേരളവും കൈകോർത്തുകൊണ്ട് കൂടുതൽ ശോഭനമായ ഭാവിയിലേക്ക് ചുവടുവയ്ക്കാനുള്ള മാർഗങ്ങളാണ് മൂന്നാം ലോകകേരള സഭ ചർച്ച ചെയ്യുന്നത്. വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയുടെ രൂപീകരണത്തിൽ പ്രവാസി ഇടപെടലിന്റെ സാധ്യതകൾ, നവകേരള നിർമാണത്തിന് സഹായകമാവുന്ന പ്രവാസി നിക്ഷേപ സാധ്യതകൾ എന്നിവയാണ് ആദ്യ രണ്ട് വിഷയമേഖലകൾ. പ്രവാസികളുടെ വൈദഗ്ധ്യത്തെയും സാധ്യതകളെയും കേരളത്തിന് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കുമെന്നതിനൊപ്പം പ്രവാസി നിക്ഷേപങ്ങൾ വിജയകരമാക്കാനുള്ള ആശയങ്ങളും ഈ ചർച്ചയിൽ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭാവി പ്രവാസം- നൈപുണ്യ വികനസവും പുതിയ തൊഴിലിടങ്ങളും എന്നാതാണ് മൂന്നാമത്തെ വിഷയം.


അതൊടൊപ്പം വിദേശത്ത് നാടുകളിൽ പ്രവാസികൾ നേരിടുന്ന വ്യത്യസ്ത സാഹചര്യങ്ങളും ചർച്ചയാവും. പ്രവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും അന്താരാഷ്ട്ര സംഘടനകളുമായി സഹകരണസാധ്യതകൾ എന്ന വിഷയം ആ മേഖലയെ അഭിസംബോധന ചെയ്യുന്നതാണ്. സ്ത്രീ കുടിയേറ്റത്തിന്റെ ഭാവി സാധ്യതകൾ മൂന്നാം സഭയുടെ ഒരു പ്രധാന ചർച്ചാ കേന്ദ്രമാണ്. പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും, ഇതര സംസ്ഥാന മലയാളികളുടെ പ്രശ്‌നങ്ങൾ എന്നിവയും വിഷയമേഖലകളിൽ ഉൾപ്പെടുന്നു.

(നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago