HOME
DETAILS

മക്ക ഹറമിലെ ആദ്യ ജുമുഅയുടെ നിറവിൽ മലയാളി ഹാജിമാർ; മദീന ഹാജിമാരുടെ മക്ക യാത്ര തുടരുന്നു

  
backup
June 17 2022 | 17:06 PM

hajj2022-updates-first-jumua-at-makkah-1706

മക്ക: കേരളത്തിൽ നിന്നും ഹജ്ജിനെത്തിയ ഹാജിമാർ ആദ്യ ജുമുഅയിൽ പങ്കു കൊണ്ടു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന മദീന വഴി ഇത് വരെ മക്കയിലെത്തിയ ഹാജിമാരാണ് ആദ്യ ജുമുഅയിൽ പങ്കെടുത്തത്. എട്ടുദിനങ്ങളിലെ മദീനാസന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള 5,000 ഓളം തീർഥാടകരാണ് മസ്ജിദുൽ ഹറമിൽ ജുമുഅയിലും പ്രാർത്ഥനയിലും പങ്കുകൊണ്ടത്.

ഇതിനകം ഇന്ത്യയിൽ നിന്നും ഏകദേശം മുപ്പത്തിനായിരത്തിലധികം തീർത്ഥാടകരാണ് പുണ്യ ഭൂമിയിൽ എത്തിച്ചേർന്നിരിക്കുന്നത്. മലയാളികളടക്കമുള്ള ഹാജിമാരുടെ മുഖത്തു വിശുദ്ധ ഹറമിലെ ആദ്യ ജുമുഅയിൽ പങ്കെടുത്ത സന്തോഷം പ്രകടമായിരുന്നു. ഹറം പള്ളിയുടെ മുൻഭാഗത്തും, ഉൾഭാഗത്തും ഇടം പിടിക്കാൻ മലയാളികളടക്കമുള്ള ഇന്ത്യൻ ഹാജിമാർ നേരത്തെ തന്നെ പള്ളിയിലേക്ക് പുറപ്പെട്ടിരുന്നു. ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ അനുഭവങ്ങളിലുടെ കടന്നുപോകുന്ന ഹാജിമാർ മസ്ജിദുൽ ഹറമിൽ ഭക്തിയിൽ മുഴുകിയ ജനസഹ്രസത്തിൽ അലിയാനായതിന്റെ ആഹ്ലാദത്തിലാണ്. നിലവിൽ മക്കയിലെത്തിയ ഇന്ത്യൻ തീർഥാടകരിൽ നല്ലൊരു പങ്ക് മലയാളികളാണ്. വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ തീർഥാടകർ ഹറമിൽ എത്തിത്തുടങ്ങിയിരുന്നു.

11.30 ഓടെ മുഴുവൻ തീർഥാടകരെയും ഇന്ത്യൻ ഹജ്ജ് മിഷൻ പ്രവർത്തകർ ഹറമിൽ എത്തിച്ചു. ഇവരുടെ താമസ സ്ഥലത്തു നിന്നും ഹറം പള്ളിയിലേക്ക് 24 മണിക്കൂറും സദാ സമയവും ബസ്‌ സൗകര്യം ഏർപ്പെടുത്തിയതിനാൽ രാവിലെ മുതൽ തന്നെ പള്ളിയിലേക്ക് യാത്ര പോകാൻ വലിയൊരു അനുഗ്രഹമായി. മക്കയിലെ മസ്‌ജിദുൽ ഹറാമിൽ ഹറം ഇമാം ഡോ: ശൈഖ് അബ്ദുള്ള അവാദ് അൽ ജുഹനി ഖുതുബക്കും ജുമുഅ നിസ്‌കാരത്തിനും നേതൃത്വം നൽകി. മക്കയിൽ ശക്തമായ ചൂട് അനുഭവപ്പെടുന്നതിനാൽ ഹാജിമാർക്ക് മുൻകരുതൽ നിർദേശവുമായി അധികൃതർ രംഗത്തുണ്ട്. വെള്ളിയാഴ്ച്ച 40 ഡിഗ്രിയിൽ അധികമാണ് മക്കയിലെ ചൂട്.

മസ്ജിദുൽ ഹറാമിലും പരിസരത്തും കടുത്ത ചൂടായിരുന്നു. ഇത് കണക്കിലെടുത്തുതന്നെ സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് സദാ സമയവും കുടിവെള്ളം എത്തിച്ചുകൊണ്ടിരുന്നു. വരും ദിവസങ്ങളിൽ ഇത് ക്രമാതീതമായി ഉയരുമെന്നും നിർജ്ജലീകരണം ഉൾപ്പെടെയുള്ള രോഗങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ, ഇവർക്ക് ഏറ്റവും അനുഗ്രഹമായി മാറുന്നത് മലയാളി സന്നദ്ധ സേവക സംഘങ്ങളുടെ ഇടപെടലുകളാണ്. വഴി കാണിക്കാനും ഹാജിമാരെ അവരുടെ താമസസ്ഥലത്തേക്കുള്ള ബസിൽ കയറ്റിവിടുന്നതിനും നൂറുകണക്കിന് സന്നദ്ധ സംഘടന പ്രവർത്തകർ ബാബ് അലിയിലും മഹബസ് ജിന്നിലും സജീവമായിരുന്നു. ഹറമിലേക്കും തിരിച്ചും പ്രായമായവരെയും മുതിർന്നവരെയും എത്തിക്കുന്നതിലും സഹായം ചെയ്യുന്നതിലും സന്നദ്ധ സേവകർ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നത് ഏറെ പ്രശംസനീയം തന്നെയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനകം ഒന്നര ലക്ഷത്തോളം തീർത്ഥാടകർ പുണ്യ ഭൂമിയിൽ എത്തി ചേർന്നിട്ടുണ്ട്. ഇന്ത്യൻ തീര്ഥാടകരിൽ ഇരുപതിനായിരത്തോളം പേർ മദീനയിലാണ്. നേരത്തെ മദീനയിലെത്തിയ തീർത്ഥാടകരുടെ മക്കയിലേക്കുള്ള യാത്ര പുരോഗമിക്കുകയാണ്. മദീനയിൽ ബാക്കിയുള്ള ഹാജിമാർ എട്ട് ദിവസം പൂർത്തിയാകുന്നതിനനുസരിച്ച് അടുത്ത ദിവസങ്ങളിൽ മക്കയിലേക്ക് എത്തിച്ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  11 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  11 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  12 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  12 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  12 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  12 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  12 days ago