കുഞ്ഞന്‍ ഇ.വി എം.ജി കോമറ്റ് പുറത്തിറങ്ങുക മൂന്ന് വേരിയന്റുകളില്‍; വില വിവരങ്ങള്‍ ഇങ്ങനെ
MG Comet EV Announces Prices
കുഞ്ഞന്‍ ഇ.വി എം.ജി കോമറ്റ് പുറത്തിറങ്ങുക മൂന്ന് വേരിയന്റുകളില്‍
'മുടക്കുന്ന കാശിന് വസൂലായ വണ്ടി' എം.ജിയുടെ ഇലക്ട്രിക്ക് കാറായ കോമറ്റ് ഇ.വിക്ക് ലഭിക്കുന്ന വിശേഷണങ്ങള്‍ ഇങ്ങനെയൊക്കെയാണ്
ഒരു മാസത്തേക്ക് 1000 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കോമറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവിന് 519 രൂപ മാത്രമേ യാത്ര ചെലവ് ഇനത്തില്‍ മുടക്കേണ്ടി വരികയുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം.മൂന്ന് വേരിയന്റുകളിലാണ് പ്രസ്തുത വാഹനം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 7.98 ലക്ഷം രൂപ മുതലാണ് രാജ്യത്ത് കോമറ്റിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. കോമറ്റിന്റെ മൂന്ന് വേരിയന്റുകളില്‍ ടോപ്പ് വേരിയന്റിന് 9.98 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരുന്നത്.
എന്നാല്‍ ഈ തുക വിപണിയിലെത്തുന്ന ആദ്യ 5000 യൂണിറ്റുകള്‍ക്ക് മാത്രമെ ബാധകമാവുകയുള്ളുവെന്നും കമ്പനി അറിയിച്ചു.
7.98 ലക്ഷം, 9.28 ലക്ഷം, 9.98 ലക്ഷം എന്നിങ്ങനെ യഥാക്രമം വിലയുളള പേസ്, പ്ലെ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് കോമറ്റിനുളളത്.17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.
3.3 സം എസി ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന ഈ വാഹനം 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മുന്നില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇഎസ്ഇ, ടയര്‍പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐ.എ.എസ് ഓഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവ ഈ വാഹനത്തിനുളള സുരക്ഷാ സംവിധാനങ്ങളാണ്.
Work hard, play harder is boring. It's time to work smart and get to work smarter in your MG Comet EV.
— Morris Garages India (@MGMotorIn) May 6, 2023
If you too want to get to work in style, book a test drive today! #CometEV #UrbanMobility #MorrisGarages #MGMotorIndia #TechVibes #TestDrive pic.twitter.com/2955RXGBeO
ഈ കാര്‍ അപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.മെയ് 15ന് ഉച്ചക്ക് 12 മണി മുതലാണ് വാഹനത്തിന്റെ ബുക്കിങ് രാജ്യത്ത് ആരംഭിക്കുന്നത്. ഡീലര്‍ഷിപ്പില്‍ നിന്നോ ഓണ്‍ലൈന്‍ വഴിയോ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.
സിറ്റി യാത്രക്കായി ഒരുക്കിയിരിക്കുന്ന ഈ വാഹനം പരുക്കന്‍ റോഡുകളിലും അനായാസം ഉപയോഗിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
Content Highlights: MG Comet EV Announces Prices
കുഞ്ഞന്‍ ഇ.വി എം.ജി കോമറ്റ് പുറത്തിറങ്ങുക മൂന്ന് വേരിയന്റുകളില്‍; വില വിവരങ്ങള്‍ ഇങ്ങനെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."