ഒരു കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ച നിലയില്‍; ദുരൂഹത നീങ്ങാതെ മുംബൈ സാംഗ്ലി ജില്ലയിലെ മഹൈസലെ ദേശം
മുംബൈ: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ ഒമ്പതു പേരെ മരിച്ച നിലയില്‍. മുംബൈയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള സാംഗ്ലി ജില്ലയിലെ മഹൈസലിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കുടുംബാംഗങ്ങളായ ഒമ്പതുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങളുടെ കുടുംബങ്ങളാണ് മരിച്ചത്.
മരണം ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
'ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങള്‍ ഒരിടത്തും ആറെണ്ണം വീട്ടിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്' എന്ന് സാംഗ്ലി പൊലിസ് സൂപ്രണ്ട് ദീക്ഷിത് ഗെദം പറഞ്ഞു.
മരണം ആത്മഹത്യയാണോ എന്ന ചോദ്യത്തിന് പൊലിസ് സ്ഥലത്തുണ്ടെന്നും മരണകാരണം പരിശോധിക്കുന്നുണ്ടെന്നും എസ്പി അറിയിച്ചു.
വിഷ പദാര്‍ത്ഥം കഴിച്ചതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, മരണങ്ങള് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മറ്റൊരു പൊലിസ് ഉദ്യോഗസ്ഥന് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."