HOME
DETAILS

തൃശൂരില്‍നിന്ന് മുറിച്ച മരങ്ങള്‍ പാലക്കാട്ടെ മില്ലുകളില്‍ കണ്ടെത്തി

  
backup
June 14, 2021 | 11:28 PM

4521324231-2


സ്വന്തം ലേഖകന്‍
പാലക്കാട്: തൃശൂര്‍ ജില്ലില്‍നിന്ന് മുറിച്ചു കടത്തിയ ഒരു കോടിയിലധികം രൂപയുടെ മരങ്ങള്‍ പാലക്കാട്ടെ വിവിധ മില്ലുകളില്‍നിന്ന് കണ്ടെത്തി.
മരംകൊള്ള അന്വേഷിക്കുന്ന വനം വകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് തൃത്താല, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ മില്ലുകളില്‍നിന്ന് മരങ്ങള്‍ കണ്ടെത്തിയത്.
പട്ടിക്കാട്, വടക്കാഞ്ചേരി റെയ്ഞ്ചുകളില്‍നിന്ന് മോഷണം പോയ തേക്കും വീട്ടിയുമടക്കമുള്ള മരങ്ങളാണ് കണ്ടെത്തിയത്. ഫര്‍ണിച്ചര്‍ നിര്‍മാണത്തിനായി മുറിച്ച് ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന മരങ്ങളും പിടികൂടിയിട്ടുണ്ട്. എണ്‍പതിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 52 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. തൃശൂരില്‍നിന്ന് മുറിച്ച മരങ്ങള്‍ നേരത്തെ മലപ്പുറത്തും കണ്ടെത്തിയിരുന്നു.
വനം വകുപ്പ് ഓഫിസുകളില്‍ 2020 മാര്‍ച്ച് മുതല്‍ ഇതുവരെ മരംമുറിക്കലുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണോദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. മരം മുറിക്കാന്‍ നല്‍കിയ അനുമതിപത്രങ്ങള്‍, മരം കൊണ്ടുപോകാനുള്ള പാസ് എന്നിവയും പരിശോധിക്കുന്നു. ഇതിനുപിന്നാലെയാണ് മില്ലുകള്‍ കേന്ദ്രീകരിച്ച് ഫ്‌ളയിങ് സ്‌ക്വാഡ് പരിശോധന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1 ; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  3 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  3 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  3 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  3 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  3 days ago