HOME
DETAILS

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചു; രാജ്യത്ത് ഇതാദ്യ സ്ഥിരീകരണം

  
backup
June 15, 2021 | 8:53 AM

govt-confirms-first-death-after-covid-vaccination-in-india-2021

 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരീകരണം. ഇതാദ്യമായാണ് ഇത്തരത്തിലൊരു മരണം സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അലര്‍ജി സംബന്ധമായ അനാഫലൈക്‌സ് രോഗത്തെ തുടര്‍ന്നാണ് 68 കാരന്‍ മരിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇയാള്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അനാഫലൈക്‌സ് രോഗത്തെ തുടര്‍ന്ന് അയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് അയാള്‍ അസുഖബാധിതനായതെന്നും എ.ഇ.എഫ്.ഐ ചെയര്‍പേഴ്‌സണ്‍ എന്‍കെ ആറോറ പറഞ്ഞു.

31 മരണങ്ങളാണ് കമ്മറ്റി പരിശോധിച്ചത്. 18 മരണങ്ങള്‍ വാക്‌സിനുമായി ബന്ധപ്പെട്ടല്ലെന്നും 7മരണങ്ങള്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്നും രണ്ട് മരണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സമിതി വ്യക്തമാക്കി. ജനുവരി 16നും 19നും വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ട് പേര്‍ക്ക് അനാഫലൈക്‌സ് സ്ഥിരീകരിച്ചിരുന്നെങ്കിലും അവര്‍ രോഗമുക്തരായതായും സമിതി കണ്ടെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

Football
  •  15 hours ago
No Image

ഇതെങ്കിലും ജയിക്കുമോ ?; ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Football
  •  15 hours ago
No Image

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട: വീടിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

Kerala
  •  16 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം

Others
  •  16 hours ago
No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  16 hours ago
No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  17 hours ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  17 hours ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  17 hours ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  a day ago