കറണ്ട് ബില്‍ കുറയ്ക്കണോ? വീട് സുരക്ഷിതമാക്കണോ? ദുബായില്‍ താമസിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുമായി സര്‍ക്കാര്‍
new free online course for dubai residents on how to reduce your electricity bill make your-home safer
കറണ്ട് ബില്‍ കുറയ്ക്കണോ? വീട് സുരക്ഷിതമാക്കണോ? ദുബായില്‍ താമസിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുമായി സര്‍ക്കാര്‍
നിങ്ങള്‍ ദുബായില്‍ താമസിക്കുന്നവരാണോ? കറണ്ട് ബില്‍ കുറക്കാനും വീട് സുരക്ഷിതമായി വെക്കാനും വഴികള്‍ തേടുന്നുണ്ടോ? എന്നാല്‍ 15 മിനിട്ട് നീളുന്ന ഒരു ഓണ്‍ലൈന്‍ കോഴ്‌സ് വഴി നിങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ അറിവ് നേടാം. 'ഐഡിയല്‍ ഹോം' എന്ന പേരില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് പ്രസ്തുത ഓണ്‍ലൈന്‍ കോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. ദുബായ് പൊലിസ്, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ വകുപ്പ് തുടങ്ങി ഒന്‍പത് ഗവണ്‍മെന്റ് വകുപ്പുകളുമായി ചേര്‍ന്നാണ് ഈ കോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്.
ഹോം സേഫ്റ്റി, സുസ്ഥിര വികസനം എന്നിവയേപറ്റി കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുന്ന തരത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.
dewa.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുന്നത്
ഐഡിയല്‍ ഹോം കോഴ്‌സ്
അഞ്ച് വ്യത്യസ്ഥമായ കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ബോധവല്‍ക്കരണ വീഡിയോ ക്ലാസ് നല്‍കുന്ന തരത്തിലാണ് ഐഡിയല്‍ ഹോം കോഴ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്.
1, പാരിസ്ഥിതിക സുസ്ഥിരത
വൈദ്യുതി ഉപഭോഗം കുറക്കുന്നത് പോലെയുളള കാര്യങ്ങളാണ് പാരിസ്ഥിതിക സുസ്ഥിരത എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വൈദ്യുതിബില്‍ കുറക്കുന്നത് പോലെയുളള പ്രകൃതിക്ക് ഇണങ്ങിയ കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്.
2, ആരോഗ്യം സുരക്ഷ
സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്‌മെന്റ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവര്‍ ചേര്‍ന്നാണ് ഈ കോഴ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ പ്രദമായ ജീവിതം, പൊതുജന സുരക്ഷ, ഹൈജീന്‍ സംബന്ധിച്ച ടിപ്‌സുകള്‍, അപകടങ്ങളെ നേരിടേണ്ട രീതി മുതലായവയെ സംബന്ധിച്ചുളള ഒരു ധാരണയുണ്ടാക്കിയെടുക്കാന്‍ ഈ കോഴ്‌സ് സഹായകരമാകുന്നുണ്ട്.
3, ഭവന സുരക്ഷ
ഐഡിയല്‍ ഹോം കോഴ്‌സിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഭവന സുരക്ഷ. യു.എ.ഇയിലെ നിയമങ്ങളും, നിയമലംഘനങ്ങളും അറിയുക, ഫസ്റ്റ് എയ്ഡ്, ആംബുലന്‍സ് സര്‍വീസ് എന്നിവയേക്കുറിച്ച് മനസിലാക്കുക എന്നിവയെല്ലാം ഈ കോഴ്‌സിന്റെ ലക്ഷ്യങ്ങളാണ്.
4 സ്മാര്‍ട്ട് ട്രാന്‍സ്ഫര്‍മേഷന്‍
എമിറേറ്റ്‌സ് ഡിജിറ്റൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ രാജ്യത്തെ താമസക്കാര്‍ക്ക് എങ്ങനെ സര്‍ക്കാര്‍ സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴി നടത്താം എന്ന് പഠിപ്പിക്കുന്നതിനായുളള സ്മാര്‍ട്ട് ദുബായ് എന്ന സങ്കേതത്തെക്കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം. ഈ സങ്കേതം ഉപയോഗിച്ച് 6000ത്തോളം സര്‍വീസുകളാണ് യു.എ.ഇയിലെ താമസക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുക.
5 സാമൂഹ്യ ഉത്തരവാദിത്വം
ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് ഈ വിഭാഗത്തിലെ കോഴ്‌സുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
മുതിര്‍ന്നവരെ എങ്ങനെ പരിചരിക്കണം?
കുടുംബത്തോടൊപ്പം എങ്ങനെ ആരോഗ്യകരമായി സമയം ചെലവഴിക്കാം എന്നതൊക്കെ ഈ കോഴ്‌സിന്റെ ഭാഗമായി മനസിലാക്കാന്‍ സാധിക്കും
In just 15 minutes, learn the best practices to ensure a happy and sustainable home environment.
— DEWA | Official Page (@DEWAOfficial) May 11, 2023
Register for the Ideal Home e-training course on DEWA’s website https://t.co/FPD9e3TXyf#DEWA #IdealHome pic.twitter.com/eopjQwz8VK
കോഴ്‌സില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
1 https://www.dewa.gov.ae/en/consumer/consumptionmanagement/idealhome എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ശേഷം രജിസ്റ്റര്‍ അല്ലെങ്കില്‍ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
2 dewa അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക, അക്കൗണ്ട് ഇല്ലെങ്കില്‍ ക്രിയേറ്റ് ചെയ്യുക
3 ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരു ക്വിസില്‍ പങ്കെടുക്കാന്‍ സാധിക്കും, ഇത് വിഷയത്തെക്കുറിച്ച് നമുക്ക് എത്രത്തോളം ധാരണയുണ്ടെന്ന് മനസിലാക്കാന്‍ വേണ്ടിയാണ്
4 ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായുളള വീഡിയോകള്‍ കാണുക.
5, ക്ലാസിന് ശേഷം ഒരു ഫൈനല്‍ അസസ്‌മെന്റിന് തയ്യാറെടുക്കുക അതില്‍ 90 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കേറ്റ് ലഭിക്കും
Content Highlights: new free online course for dubai residents on how to reduce your electricity bill make your-home safer
കറണ്ട് ബില്‍ കുറയ്ക്കണോ? വീട് സുരക്ഷിതമാക്കണോ? ദുബായില്‍ താമസിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുമായി സര്‍ക്കാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."