' ശിവസേന ബാലാസാഹെബ്'; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുത്ത് ഏക്നാഥ് ഷിന്‍ഡെ; മുംബൈയില്‍ നിരോധനാജ്ഞ
മുംബൈ: മഹാരാഷ്ട്രയിലെ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഏക്നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപികരിച്ചേക്കും. ശിവസേന ബാലാസാഹെബ് താക്കറെ എന്നായിരിക്കും പേരെന്നാണ് റിപ്പോര്‍ട്ട്. പ്രശ്ന സാധ്യത കണക്കിലെടുത്ത് മുംബൈയിലും താനെയിലും നിരോധനാജ്ഞ ഏര്‍പെടുത്തി.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിമതരെ അയോഗ്യരാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നീക്കം. നിയമനടപടികള്‍ അവസാനിക്കുന്നത് വരെ വിമതര്‍ ഗുവാഹട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തന്നെ തുടരുമെന്നാണ് സൂചന.
അതേസമയം, നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളി. 33 എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തിനുള്ള അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്. പക്ഷേ എംഎല്‍എമാര്‍ സമര്‍പ്പിക്കുന്നതിനു പകരം മറ്റൊരു ഇ- മെയില്‍ വഴിയാണ് ആവശ്യം ഉന്നയിച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശിവസേനയുടെ ലെറ്റര്‍ഹെഡിലാണ് വിമതര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ സഭാ രേഖകള്‍ പ്രകാരം അജയ് ചൗധരിയാണ് സേന നിയമസഭാകക്ഷി നേതാവ്, ഷിന്‍ഡെയല്ല എന്നതും വിമതര്‍ക്കു തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."