HOME
DETAILS
MAL
നെല്ല് സംഭരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്
backup
August 22 2016 | 22:08 PM
കോട്ടായി: നെല്ല് സംഭരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സപ്ലൈകോഅധികാരികളുടെ നിര്‍ദേശം കര്‍ഷകര്‍ക്ക് വിനയായതായി ദേശീയ കര്‍ഷകസമാജം ജില്ലാ ഭരണസമിതി യോഗം വിലയിരുത്തി. എല്ലാ കര്‍ഷകര്‍ക്കും ഇപ്പോഴും ആധാര്‍ ലഭിച്ചിട്ടില്ല. നെല്ല് സംഭരണം രജിസ്റ്റര്‍ ചെയ്യാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തുന്ന കര്‍ഷകര്‍ ആധാര്‍ ഇല്ലാത്ത കാരണത്താല്‍ നിരാശയോടെ മടങ്ങുകയാണ്. ഇത്തരം അനാവശ്യ നിര്‍ദേശങ്ങളില്‍ നിന്ന് സപ്ലൈകോ അധികാരികള്‍ പിന്തിരിയണമെന്നും നെല്ല് സംഭരണം സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ.എ പ്രഭാകരന് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, വി. വിജയരാഘവന്, എ.എന്‍ ജയരാജന്, ഡി. വിജയകുമാര്‍, ദേവന് ചെറാപ്പൊറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."