HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ്; 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി,സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍
backup
June 21 2021 | 10:06 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് നോട്ടിസ് നല്‍കിയത്. മൂന്ന് കള്ളക്കടത്ത് നടന്നതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. സ്വപ്നയും സന്ദീപും സരിത്തും ചേര്‍ന്നു നടത്തിയ സ്വര്‍ണക്കടത്ത്, കോണ്‍സല്‍ ജനറല്‍ നടത്തിയ കള്ളക്കടത്ത്, അനധികൃത ഡോളര്‍ വിദേശത്തേക്കുകൊണ്ടുപോയത് തുടങ്ങിയവയാണ് കണക്കാക്കുന്നത്.
കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. സര്‍ക്കാര്‍ കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് നയതന്ത്ര പാസ് നല്‍കിയെന്ന് കസ്റ്റംസ് ആരോപിക്കുന്നു. കോണ്‍സല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കി, കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് പാസ് നല്‍കി എന്നിവയാണ് സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."