സ്‌നേഹസംഗമവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു
ഗുരുവായൂര്‍: ചാവക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി അങ്ങാടിത്താഴം ജുമാമസ്ജിദ് അങ്കണത്തില്‍വച്ച് മതസൗഹാര്‍ദ സ്‌നേഹസംഗമവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു.
മതസൗഹാര്‍ദ സാംസ്‌കാരിക സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
ലോക മലയാള ഭാഷാപ്രചാരകന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ലയെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പൊന്നാടയണിയിച്ചു. ആരോഗ്യ സെമിനാറിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. രവി ചെന്ത്രാപ്പിന്നി, വിദ്യാഭ്യാസ സെമിനാറിന് രാധാകൃഷ്ണന്‍ കാക്കശ്ശേരി, ലഹരിവിരുദ്ധ ബോധവല്‍ക്കരണസെമിനാറിന് സബ് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥ് മണലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മഹല്ല് പ്രസിഡന്റ് എ.എ മജീദ് അദ്ധ്യക്ഷനായി. അന്താരാഷ്ട്ര സ്‌കൂള്‍ മീറ്റ് മെഡല്‍ ജേതാവ് കെ.എസ് അനന്തുവിനെ അഡ്വ. മെഹബൂബ് അലിയും കോച്ച് പി.എം നെല്‍സണെ റിട്ട. രജിസ്‌ട്രേഷന്‍ ഡി.ഐ.ജി ആര്‍.വി അലിയും പൊന്നാട അണിയിച്ചു. ഫാ. സജി കിഴക്കേക്കര, ഡോ. മഹേശ്വരന്‍ ഭട്ടതിരിപ്പാട്, ഹാജി കെ.എം. ഉമര്‍ഫൈസി, അഡ്വ. ആര്‍.വി. അബ്ദുള്‍ മജീദ്, എ.സി. ഷംസുദ്ദീന്‍, നൗഷാദ് തെക്കുമ്പുറം, ആര്‍.വി. മുസ്തഫ, എന്‍.കെ ഷെരീഫ് ഹാജി, കോയക്കുട്ടി മാസ്റ്റര്‍, സിദ്ദിഖ് ഹാജി സംസാരിച്ചു. ഉയര്‍ന്ന മാര്‍ക്കുനേടിയ കുട്ടികള്‍ക്ക് അവാര്‍ഡ്ദാനവും ഉണ്ടായി. മഹല്ല് ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുള്‍സലാം സ്വാഗതവും സെക്രട്ടറി എ.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."