HOME
DETAILS
MAL
സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരം; എം.എല്‍.എ പദ്ധതികള്‍ ആവിഷ്കരിച്ചു
backup
August 23 2016 | 02:08 AM
താമരശ്ശേരി: കൊടുവള്ളി മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി താമരശ്ശേരിയില്‍ വിവിധ രാഷ്ട്രീയ-വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു.
ആദ്യ ഘട്ടത്തില്‍ താമരശ്ശേരി, രാരോത്ത്, കൊടുവള്ളി, കരുവന്‍പൊയില്‍, നരിക്കുനി, പന്നൂര് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സരസ്വതി, എന്‍.സി ഉസൈന്‍, കെ.ബവിത, ശരീഫ കണ്ണാടിപ്പൊയില്‍, വായോളി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."