HOME
DETAILS
MAL
അസമില്‍ ബി.ജെ.പി നേതാവിന്റെ മകനെ ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
backup
August 23 2016 | 06:08 AM
ഗുവാഹട്ടി: അസമില്‍ ബിജെപി നേതാവിന്റെ മകനെ ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ബിജെപി പ്രാദേശിക നേതാവ് രത്നേശ്വര്‍ മോറന്റെ മകന് കുല്‍ദീപിനെയാണ് ഉള്‍ഫാ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
കുല്‍ദീപിന്റെ പിറകില്‍ ആയുധങ്ങളുമായി നില്ക്കുന്ന മുഖം മറച്ച അഞ്ച് തീവ്രവാദികളും വീഡിയോയിലുണ്ട്. ഓഗസ്റ്റ് ഒന്നിനാണു 27 കാരനായ കുല്‍ദീപിനെ തട്ടിക്കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."