HOME
DETAILS

ദുബൈ കെ.എം.സി.സി അവാര്‍ഡ് പി.സുരേന്ദ്രന്‍ ഏറ്റുവാങ്ങും

  
backup
July 08, 2022 | 6:16 PM

kmcc-award-p-surendran

ദുബൈ: ദുബൈ കെ.എം.സി.സിയുടെ സാഹിത്യ അവാര്‍ഡ് പ്രമുഖ മലയാള സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ ഏറ്റുവാങ്ങും.ജൂലൈ 12ന് ദുബൈയിലെ കറാമയിലുള്ള അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ നടക്കുന്ന ദുബൈ കെ.എം.സി.സി ഇഷ്‌ക്കേ ഇമാറാത്ത് ഈദ് പരിപാടിയിലാണ് അവാര്‍ഡ് സമ്മാനിക്കുക. ഡോ. എം കെ മുനീര്‍ എം.എല്‍.എ, മധ്യമപ്രവര്‍ത്തകരായ ടി.പി ചെറൂപ്പ, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡിനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, നിരൂപകന്‍ പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പി.സുരേന്ദ്രന് ഗ്രാമപാതകള്‍ ഇന്ത്യന്‍ യാത്രകളുടെ പുസ്തകം, ജലഗന്ധി എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചൈനീസ് മാര്‍ക്കറ്റ് എന്ന കൃതിക്ക് മുപ്പത്തിമൂന്നാമത് ഓടക്കുഴല്‍ അവാര്‍ഡ്, കേളി അവാര്‍ഡ് എന്നിവയും കേരള ലളിത കല അക്കാദമി അവാര്‍ഡ് (രാമചന്ദ്രന്റെ കഥ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ് (ബര്‍മുഡ), പത്മരാജന്‍ പുരസ്‌കാരം (ഗൗതമ വിഷാദ യോഗം ), സമഗ്ര സംഭാവനകള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അവാര്‍ഡ്, ശാന്തകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് . കുമരനെല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി അധ്യാപകനായിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ കുമാരന്‍ നായര്‍ സരോജിനി അമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് 'പ്രാര്‍ത്ഥന'യില്‍ ഭാര്യ സുജാതയോടൊപ്പം കഴിയുന്നു. മക്കള്‍: ജയദേവന്‍, നിഖില ചന്ദ്രന്‍. പിരിയന്‍ ഗോവണി, ഭൂമിയുടെ നിലവിളി, കറുത്ത പ്രാര്‍ത്ഥനകള്‍, ബര്‍മുഡ, അഭയാര്‍ഥികളുടെ പൂന്തോട്ടം, ആഴത്തിന്റെ നിറം, ജല ഗാന്ധി, 64 ചെറിയ കഥകള്‍, രജനീതി, ചൈനീസ് മാര്‍ക്കറ്റ്, ബുദ്ധ വസ്ത്രം, തിരഞ്ഞെടുത്ത കഥകള്‍, ഉടഞ്ഞ ബുദ്ധന്‍ (കഥാ സമാഹാരങ്ങള്‍) മഹായാനം, സാമൂഹ്യപാഠം, മായാ പുരാണം, കാവേരിയുടെ പുരുഷന്‍, ജൈവം (നോവലുകള്‍) രാമചന്ദ്രന്റെ കല (കല വിമര്‍ശനം), കഥയിലൊതുങ്ങാത്ത നേരുകള്‍,(അനുഭവ കഥനം), മതം ആത്മീയത, വിമോചനം (ലേഖന സമാഹാരം)നക്സല്‍ ബാരിയിലെ ശേഷിപ്പുകളിലൂടെ, ദേവദാസിത്തെരുവുകളിലൂടെ (യാത്ര വിവരണം), രാസലീല (വിവര്‍ത്തനം), 1921 പോരാളികള്‍ വരച്ച ദേശ ഭൂപടം എന്നിവ പ്രധാന കൃതികളാണ്. പത്തു വര്‍ഷത്തിന് ശേഷം അടുത്തിടെ ഇലകളില്‍ കാറ്റു തൊടുമ്പോള്‍ എന്ന പേരില്‍ ഒരു കഥാസമാഹാരവും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫാസിസവും വംശഹത്യയും മറച്ചുവെക്കാൻ ഇസ്റാഈലികൾ കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ കഴിയില്ല; ഇസ്റാഈൽ പ്രതിനിധിയുമായി ഹസ്തദാനം നിരസിച്ച് ഫലസ്തീൻ ഫുട്ബോൾ തലവൻ

Football
  •  a month ago
No Image

സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കൾ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

qatar
  •  a month ago
No Image

അമേരിക്കയിലെ ടെക്‌സസില്‍ വിമാനം തകര്‍ന്നുവീണു; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ഇന്ധന പ്രതിസന്ധി: ഗൾഫ് - ഇന്ത്യ വിമാന നിരക്കുകൾ ഇനിയും വർധിച്ചേക്കും; സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിൽ വ്യോമയാനരംഗം

uae
  •  a month ago
No Image

സാധാരണക്കാരന് ഇരുട്ടടി; ​ഗാർഹിക പാചകവാതകത്തിന് 50 രൂപ വരെ കൂടിയേക്കും, ഇന്ധനവിലയിലും വൻ വർധനവിന് സാധ്യത

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളിൽ ഇന്ന് റീപോളിങ്; 15 ബൂത്തുകളിൽ വോട്ടെടുപ്പ് പുനരാരംഭിച്ചു, ഇവിഎമ്മിൽ ടേപ്പ് ഒട്ടിച്ചതടക്കം വ്യാപക പരാതി

National
  •  a month ago
No Image

'നിങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തിൽ'; യുഎസ് സൈനികർക്ക് ഇറാൻ ഹാക്കർമാരുടെ ഭീഷണി, സൈബർ പോരാട്ടം കടുക്കുന്നു

International
  •  a month ago
No Image

ശക്തമായ ഇടിമിന്നലിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് ദമ്പതികൾക്കും മകൾക്കും പരിക്ക്

Kerala
  •  a month ago
No Image

ഇറാൻ യുദ്ധം അവസാനിച്ചു; കോൺഗ്രസിനെ അമ്പരപ്പിച്ച് ട്രംപിന്റെ പ്രഖ്യാപനം, നിയമക്കുരുക്ക് ഒഴിവാക്കി വൈറ്റ് ഹൗസ്

latest
  •  a month ago
No Image

കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago