HOME
DETAILS

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

  
May 01, 2026 | 4:44 PM


റിയാദ്: സഊദിയിൽ അഴിമതി തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ മാസത്തിൽ നടത്തിയ കർശന പരിശോധനകളിൽ 97 പേർ അറസ്റ്റിലായതായി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ). ഇക്കാലയളവിൽ വിവിധ സർക്കാർ വകുപ്പുകളിലായി 3,041 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. ഇതിനെത്തുടർന്ന് അഴിമതി ആരോപിക്കപ്പെട്ട 259 പേർക്കെതിരെ അന്വേഷണം ആരംഭിച്ചു.

വിവിധ സുപ്രധാന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് അന്വേഷണ പരിധിയിലുള്ളത്. അറസ്റ്റിലായവരിൽ ആഭ്യന്തര മന്ത്രാലയം, പ്രതിരോധം, ആരോഗ്യം, മുനിസിപ്പാലിറ്റികൾ, ഭവന നിർമ്മാണം, മാനവ വിഭവശേഷി-സാമൂഹിക വികസനം, ഇസ് ലാമിക കാര്യ മന്ത്രാലയം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരുമുണ്ട്. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമുള്ള സഊദി സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് പരിശോധനകൾ നടക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനും നിയമലംഘകരെ പിടികൂടാനും അതോറിറ്റി കർശന നിരീക്ഷണം തുടരുകയാണ്.

saudi authorities have intensified their anti-corruption campaign, arresting 97 individuals and launching investigations against 259 others in a major crackdown.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  4 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  4 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  4 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  4 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  4 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  4 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  4 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  4 days ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  4 days ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  4 days ago