HOME
DETAILS

ഇന്ധന പ്രതിസന്ധി: ഗൾഫ് - ഇന്ത്യ വിമാന നിരക്കുകൾ ഇനിയും വർധിച്ചേക്കും; സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിൽ വ്യോമയാനരംഗം

  
May 02, 2026 | 2:46 AM

Gulf - India airfares set to rise further as

ദുബൈ : ആഗോള വിപണിയിൽ വിമാന ഇന്ധന വില കുതിച്ചുയരുന്നതോടെ ഇന്ത്യയ്ക്കും യു.എ.ഇക്കും തമ്മിലുള്ള വിമാന നിരക്കുകൾ ഇനിയും വർധിക്കാൻ സാധ്യത. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഉണ്ടായ ഇന്ധന പ്രതിസന്ധി വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണിത്.

ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധന വിലയിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര സർവീസുകൾക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകൾക്കുള്ള ഇന്ധന വില കിലോലിറ്ററിന് ഏകദേശം 1.42 ലക്ഷം രൂപ (5,530 ദിർഹം) എന്ന നിലയിലേക്കാണ് ഉയർന്നത്. അതേസമയം, ആഭ്യന്തര നിരക്ക് 1.04 ലക്ഷം രൂപയായി മാറ്റമില്ലാതെ തുടരുന്നു.

പ്രതിസന്ധിയുടെ കാരണങ്ങൾ:

* യുദ്ധ സാഹചര്യവും എണ്ണവിലയും: മിഡിൽ ഈസ്റ്റിലെ സംഘർഷം എണ്ണ വിതരണത്തെ ബാധിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളറിലേക്ക് ഉയർന്നു. 

* പ്രവർത്തനച്ചെലവ്: ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാകുന്നത്. വിലക്കയറ്റം കമ്പനികളുടെ നിലനിൽപ്പിനെത്തുടന്നെ ബാധിച്ചിട്ടുണ്ട്.

* രൂപയുടെ മൂല്യത്തകർച്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത് വിദേശ സർവീസുകൾ നടത്തുന്ന വിമാനക്കമ്പനികളുടെ ലീസ് തുകയെയും എയർപോർട്ട് ചാർജുകളെയും ദോഷകരമായി ബാധിച്ചു.

സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്:

നിലവിലെ സാഹചര്യം തുടർന്നാൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. പല വിമാനങ്ങളും താഴെയിറക്കേണ്ടി വരുമെന്നും ഇത് വിമാനയാത്രക്കാരുടെ എണ്ണത്തെയും ടിക്കറ്റ് നിരക്കിനെയും വലിയ തോതിൽ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ഇന്ധനത്തിന് ഇറക്കുമതി നികുതിയും ഇൻഷുറൻസും ഉൾപ്പെടെയുള്ള അധിക ചാർജുകൾ ഈടാക്കുന്നത് മൂലം ദുബൈ, സിംഗപ്പൂർ തുടങ്ങിയ ഹബ്ബുകളെ അപേക്ഷിച്ച് ഇവിടെ ഇന്ധന വില കൂടുതലാണ്. ഇന്ധന വില വർധനവിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും നികുതി ഇളവുകൾ നൽകണമെന്നുമാണ് വിമാനക്കമ്പനികളുടെ ആവശ്യം. ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകും.

English summary : India has held jet fuel prices steady for domestic flights while sharply increasing rates for international operations, offering limited relief to airlines already warning of a potential shutdown.

State-run Indian Oil Corporation, which sets benchmark fuel prices, said on its website it would keep domestic aviation turbine fuel (ATF) unchanged at about INR 104,927 (Dh4,060, as per current rates) per kilolitre.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  4 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  4 days ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  4 days ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  4 days ago
No Image

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

Football
  •  5 days ago
No Image

തൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും

National
  •  5 days ago
No Image

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  5 days ago
No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  5 days ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  5 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  5 days ago