HOME
DETAILS

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

  
Web Desk
May 01, 2026 | 4:00 PM

global crisis rbi moves massive gold reserves back to india

മുംബൈ: ആഗോള സാമ്പത്തിക രംഗത്തെ അസ്ഥിരതയും വിദേശ ബാങ്കുകളിലെ വിശ്വാസ്യതയിലുണ്ടായ ഇടിവും കണക്കിലെടുത്ത് വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണശേഖരം വൻതോതിൽ ഇന്ത്യയിലേക്ക് തിരികെ എത്തിച്ച് റിസർവ് ബാങ്ക്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 104.37 മെട്രിക് ടൺ സ്വർണമാണ് ആർ.ബി.ഐ ഇതിനകം ഇന്ത്യയിലേക്ക് മാറ്റിയത്.

ഇതോടെ 2026 മാർച്ച് അവസാനത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് 16.7 ശതമാനമായി ഉയർന്നു. ആറ് മാസം മുമ്പ് (2025 സെപ്റ്റംബർ) ഇത് 13.92 ശതമാനമായിരുന്നു. നിലവിൽ രാജ്യത്തിനകത്ത് ആകെ 290.37 മെട്രിക് ടൺ സ്വർണശേഖരമാണ് ആർ.ബി.ഐ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നത്. വിദേശ സെക്യൂരിറ്റികളിലെയും വിദേശ വാണിജ്യ ബാങ്കുകളിലെയും നിക്ഷേപങ്ങളിൽ ആർ.ബി.ഐ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പുതിയ നയം.

എന്തുകൊണ്ട് ഈ മാറ്റം?

ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും മുൻനിർത്തിയാണ് ഇന്ത്യയുടെ കരുതൽ ശേഖരം കൂടുതൽ സുരക്ഷിതമാക്കാൻ ആർ.ബി.ഐ തീരുമാനിച്ചത്. രാജ്യത്തിന്റെ വിദേശനാണ്യ ആസ്തി നിലവിൽ 552.28 ബില്യൺ യു.എസ് ഡോളറാണ്. ഇതിൽ നല്ലൊരു ഭാഗം സ്വർണമായും വിവിധ സെക്യൂരിറ്റികളിലായും മറ്റ് വിദേശ ബാങ്കുകളിലുമായാണ് വിന്യസിച്ചിരിക്കുന്നത്.

വിദേശ ബാങ്കുകളിൽ സ്വർണം സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതം സ്വന്തം മണ്ണിൽ സൂക്ഷിക്കുന്നതാണെന്ന വിലയിരുത്തലിലാണ് ഈ വൻമാറ്റം. വരും മാസങ്ങളിലും വിദേശനാണ്യ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് വർധിപ്പിക്കാനാണ് കേന്ദ്ര ബാങ്കിന്റെ നീക്കം.

 

The Reserve Bank of India (RBI) has moved 104.37 metric tonnes of gold from foreign vaults back to India, according to its latest half-yearly report. This strategic relocation aims to secure national assets amid global economic instability and rising geopolitical tensions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  8 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  8 days ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  8 days ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  8 days ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  8 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  8 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  8 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  8 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  8 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  8 days ago