ലോകകാര്യങ്ങള്‍ നോക്കേണ്ട മന്ത്രി ഫ്ളൈഓവര്‍ കാണാന്‍ വന്നതെന്തിന്?; ജയശങ്കറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരക്കുള്ള ലോകകാര്യങ്ങള്‍ നോക്കുന്ന കേന്ദ്രമന്ത്രി, കഴക്കൂട്ടത്തെ ഫ്ളൈഓവര്‍ കാണാന്‍ വന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
അത് ചിലതിന്റെയെല്ലാം തുടക്കം മാത്രമാണെന്ന് മാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്. കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏല്പിച്ചുവെന്നാണ് കേള്‍ക്കുന്നത്. അതിന്റെ ഭാഗമായുള്ള ഒരു വരവ് കൂടിയാണിത്. മറ്റു കാര്യങ്ങളിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയാണ് കഴക്കൂട്ടം ഫ്ളൈ ഓവറിന്റെ നിര്‍മാണപ്പുരോഗതി ജയ്ശങ്കര് വിലയിരുത്തിയത്. ഫ്ളൈ ഓവര്‍ സന്ദര്‍ശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, റീജണല്‍ ഓഫീസര്‍ ബി.എല്‍.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."