കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സഹപ്രവര്‍ത്തകയ്ക്ക് ചുംബനം, ബ്രിട്ടിഷ് ആരോഗ്യമന്ത്രി രാജിവച്ചു; സാജിദ് ജാവിദ് പുതിയ മന്ത്രി
ലണ്ടന്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബ്രിട്ടിഷ് ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക്ക് രാജിവച്ചു. സഹപ്രവര്‍ത്തകയെ ചുംബിച്ചതിന്റെ ചിത്രങ്ങള്‍ സണ്‍ പത്രം പുറത്തുവിട്ടതാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഹാന്‍കോക്ക് രാജിക്കത്ത് കൈമാറി. പുതിയ ആരോഗ്യ മന്ത്രിയായി സാജിദ് ജാവിദ് ചുമതലയേല്‍ക്കും. രാജ്ഞി ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
അതേസമയം ചുംബന രംഗം പത്രത്തിന് ചോര്‍ന്നു കിട്ടിയതെങ്ങനെയെന്ന കാര്യത്തില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 42 കാരനായ ഹാന്‍കോക്ക് സഹപ്രവര്‍ത്തകയെ ചുംബിക്കുന്ന ചിത്രങ്ങള്‍ വെള്ളിയാഴ്ചയാണ് പത്രം പുറത്തുവിട്ടത്. കഴിഞ്ഞ മാസമായിരുന്നു സംഭവമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് മിക്ക ദിവസവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഹാന്‍കോക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കണ്ട് മാപ്പപേക്ഷ നല്‍കുകയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
മുന്‍ ചാന്‍സലറും ആഭ്യന്തര സെക്രട്ടറിയുമായിരുന്നു സാജിദ്. 2018ല്‍ ആഭ്യന്തര മന്ത്രിയായും 2019 മുതല്‍ 2020 വരെ ധനമന്ത്രിയായും പാക് വംശജനായ സാജിദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."