HOME
DETAILS

ഇരു ചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവില്ല; നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കേന്ദ്രം

  
backup
June 04 2023 | 05:06 AM

nitin-gadkari-on-three-passengers-on-two-wheelers123

ഇരു ചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവില്ല; നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കേന്ദ്രം

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നല്‍കിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നിയമപരമായി രണ്ടു പേര്‍ക്കേ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മൂന്നാമതൊരാളായി കുട്ടികളെ കൊണ്ടു പോകാനാവില്ല. ഇതില്‍ ഭേദഗതി വരുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

നാളെ മുതല്‍ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. 12 വയസ്സില്‍ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേര്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. എന്നാല്‍ പത്തു വയസ്സില്‍ താഴെയുള്ളവരെ അനുവദിക്കില്ല എന്നിരിക്കെ 12 വയസ്സില്‍ താഴെയുള്ളവരെ അനുവദിക്കണമെന്ന വിഷയത്തില്‍ അനുകൂല നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അതേ സമയം കേരളം കേരളം ഇക്കാര്യത്തില്‍ ഇനി എന്തു നിലപാടെടുക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  25 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  25 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  25 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  25 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  25 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  25 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  25 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  25 days ago
No Image

പാലക്കാട് 70.51 ശതമാനം പോളിങ്

Kerala
  •  25 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  25 days ago