HOME
DETAILS

സാങ്കേതിക തകരാറ്; ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ ഇറക്കി

  
backup
July 17 2022 | 07:07 AM

national-indigo-flight-makes-emergency-landing-in-karachi

ഡല്‍ഹി: ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ കാരണം പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കി. മുന്‍കരുതല്‍ എന്ന നിലയിലാണ് അടിയന്തരമായി വിമാനം ഇറക്കിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ഹൈദരാബാദിലെത്തിക്കാന്‍ മറ്റൊരു വിമാനം അയച്ചെന്നും ഇന്‍ഡിഗോ അറിയിച്ചു.

'ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം 6ഇ-1406 കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. പൈലറ്റ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനം തിരിച്ചുവിട്ടത്. യാത്രക്കാരെ ഹൈദരാബാദിലേക്ക് കൊണ്ടുവരാന്‍ മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കും'- ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

ഈ മാസം ഇതിനു മുന്‍പും ഇന്ത്യയില്‍ നിന്നുള്ള വിമാനം പാകിസ്താനിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഇന്‍ഡിക്കേറ്റര്‍ ലൈറ്റിന്റെ തകരാര്‍ കാരണമാണ് പാകിസ്താനിലിറക്കിയത്. അതിലെ 138 യാത്രക്കാരെ ഇന്ത്യയില്‍ നിന്ന് അയച്ച മറ്റൊരു വിമാനത്തില്‍ ദുബൈയിലെത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago