HOME
DETAILS

നഗരസഭ, പി.ഡബ്ല്യു.ഡി തര്‍ക്കം: നിര്‍മാണം നിലച്ച് ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍

  
backup
August 23, 2016 | 6:31 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


മാനന്തവാടി: നഗരസഭയുടേയും പി.ഡബ്ല്യു.ഡിയുടെയും തര്‍ക്കത്തെ തുടര്‍ന്ന് ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. നഗര നവീകരണം, വിനോദസഞ്ചാരികള്‍ക്ക് ഇടതാവളം എന്നീ ഉദ്ദേശങ്ങളോടെ ടൂറിസം വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാരാണ് അനുമതി നല്‍കിയത്. ഇതിനായി രണ്ടു കോടിയോളം രൂപ അനുവദിക്കുകയും ചെയ്തു. കബനീതീരത്ത് മാനന്തവാടി ഹൈസ്‌കൂള്‍ മുതല്‍ ബസ് സ്റ്റാന്‍ഡു വരെ റെയിന്‍ ഷല്‍ട്ടര്‍, ടൈല്‍സ് പാകിയ പാത, പുല്‍തകിടി, എല്‍.ഇ.ഡി ലൈറ്റുകള്‍, കുട്ടികള്‍ക്കായുള്ള പാര്‍ക്ക് എന്നിവയാണ് സെന്റര്‍ കൊണ്ട് ഉദ്ദേശിച്ചത്.
ഹൈസ്‌ക്കൂളിന് സമീപത്തെ റോഡരികില്‍ മതില്‍ നിര്‍മിച്ചതോടെയാണ് മുന്‍സിപ്പാലിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ കൊമ്പ് കോര്‍ക്കാന്‍ തുടങ്ങിയത്. റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെ മതില്‍ നിര്‍മിച്ചത് പൊതുവെ വീതീ കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും ഇക്കാരണങ്ങളാല്‍ മതില്‍ നിര്‍ബന്ധമായും പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് പ്രവൃത്തികള്‍ നടത്താന്‍ ആരുടെയും അനുമതി ആവശ്യമില്ലെന്നും മതില്‍ പൊളിച്ച് നീക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ച് പൊതുമരാമത്ത് മറുപടിയും നല്‍കി. ഇതൊടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ചിക്കുകയായിരുന്നു. പിന്നിട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന മതില്‍ പൊളിച്ച് നീക്കുന്നതിനും വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ റോഡിന്റെ മറുഭാഗത്ത് മൂന്ന് മീറ്റര്‍ വീതിയില്‍ ഇതിനായുള്ള സൗകര്യം ഒരുക്കാനും ധാരണയാകുകയായിരുന്നു.
ഇതുപ്രകാരം മതില്‍ 18 മീറ്ററോളം പൊളിച്ച് നീക്കുകയും മണ്ണ് മാറ്റി, കാട് വെട്ടിതെളിച്ച് വാഹനങ്ങള്‍ക്ക് പോകാനായി മൂന്ന് മീറ്റര്‍ സൗകര്യമൊരുക്കുകയും ചെയ്തു. എന്നാല്‍ റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച മതില്‍ പൂര്‍ണമായും പൊളിച്ച് നീക്കണമെന്ന് നഗരസഭ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് പ്രവൃത്തികള്‍ നിലച്ചത്.
പ്ലാനില്‍ രേഖപ്പെടുത്തി നിര്‍മിച്ച മതില്‍ പൊളിച്ച് മാറ്റാന്‍ ഉന്നത അധികൃതരുടെ അടുത്ത് നിന്നും അനുമതി വേണമെന്ന നിലപാടിലാണ് പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍. അതേ സമയം മതില്‍ പൊളിച്ച് നീക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് പിന്നോക്കം പോകാന്‍ നഗരസഭ ഭരണ സമിതിയും തയ്യാറല്ല. പ്രവൃത്തികളുടെ ആദ്യ ഘഡുവായി 50 ലക്ഷം രൂപയും കരാറുകാരന് നല്‍കി. മതില്‍ പൊളിച്ച് നീക്കിയ കല്ലുകള്‍, പ്രവൃത്തികള്‍ക്കായി ഇറക്കിയ കല്ല്, മണല്‍, ടൈല്‍സുകള്‍ എന്നിവ റോഡരികില്‍ തന്നെ ഇട്ടിരിക്കുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും ഇതിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വീണ്ടും വന്‍ ഇടിവ്, പവന് കുറഞ്ഞത് 1400 രൂപ

Business
  •  17 days ago
No Image

ഷീറ്റ്, ഓട് റൂഫിങ്ങിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; 100 ച. മീറ്റര്‍ വീടുകള്‍ക്ക് ദൂരപരിധി ഒരു മീറ്റര്‍ മതി

Kerala
  •  17 days ago
No Image

ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു; എതിരാളികൾ കങ്കാരുപ്പട

Cricket
  •  17 days ago
No Image

'മറ്റു രാജ്യങ്ങളുടെ നീക്കങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു' റഷ്യക്ക് പിന്നാലെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ യു.എസ്; ഉടന്‍ പരീക്ഷണത്തിനൊരുങ്ങാന്‍ യുദ്ധകാര്യവകുപ്പിന് ട്രംപിന്റെ നിര്‍ദ്ദേശം

International
  •  17 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ ബ്ലാക്ക് സ്മിത്ത് ഗ്രേഡ് 2; മുസ്‌ലിം സംവരണത്തിൽ നിയമനം മുടങ്ങിയിട്ട് ഒമ്പത് വർഷം

Kerala
  •  17 days ago
No Image

മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

Kerala
  •  17 days ago
No Image

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്  മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ; കുടിശിക മുതൽ സ്കോളർഷിപ്പ് വരെ 

Kerala
  •  17 days ago
No Image

2026ലെ വേള്‍ഡ് ട്രാഫിക്ക് ഉച്ചകോടി ദുബൈയില്‍; പറക്കും ടാക്‌സികളും ഡ്രൈവറില്ലാ കാറുകളും മുഖ്യ വിഷയം

uae
  •  17 days ago
No Image

നിക്ഷേപകര്‍ക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദിയിലെന്ന് എം.എ യൂസഫലി

Saudi-arabia
  •  17 days ago
No Image

പി.എം ശ്രീ പദ്ധതി; പിന്മാറ്റം എളുപ്പമല്ല 

Kerala
  •  17 days ago