HOME
DETAILS

കേരളം വിശ്വോത്തരമെന്ന് അമേരിക്കയില്‍ മുഖ്യമന്ത്രി തള്ളുന്നു; തെരുവുനായ്ക്കളെ കൊണ്ട് വഴിനടക്കാനുള്ള അന്തരീക്ഷമുണ്ടോയെന്ന് ബി.ജെ.പി

  
backup
June 12, 2023 | 5:07 PM

the-chief-minister-in-america-rejects-that-kerala-is-untrustworthy

കേരളം വിശ്വാത്തരമെന്ന് അമേരിക്കയില്‍ മുഖ്യമന്ത്രി തള്ളുന്നു; തെരുവുനായ്ക്കളെ കൊണ്ട് വഴിനടക്കാനുള്ള അന്തരീക്ഷമുണ്ടോയെന്ന് ബി.ജെ.പി




തിരുവനന്തപുരം: കേരളം ലോകോത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൈംസ്‌ക്വയറില്‍ അവകാശപ്പെടുമ്പോള്‍ കേരളത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മനുഷ്യര്‍ക്ക് പേടി കൂടാതെ വഴിനടക്കാനുള്ള അന്തരീക്ഷമെങ്കിലും കേരളത്തിലുണ്ടോയെന്നും മന്ത്രി ചോദിച്ചു.
മുഴുപ്പിലങ്ങാടില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പതിനൊന്നു വയസ്സുകാരന്‍ നിഹാലിന്റെ മരണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

തെരുവ് നായകളുടെ വര്‍ധനയ്‌ക്കെതിരെ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും തെരുവ് നായകളുടെ ആക്രമണത്തിലൂടെ ഇനിയൊരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടാവരുതെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം തെരുവുനായ ശല്യം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകളാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ് തിരിച്ചടിച്ചു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എ.ബി.സി) റൂള്‍സ് 2001 ഭേദഗതി ചെയ്താല്‍ മാത്രമേ ഫലപ്രദമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടു, ഇതിന്റെ പേരില്‍ കേരളത്തിനെതിരെ വലിയ കാമ്പയിന്‍ ദേശീയതലത്തില്‍ തന്നെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു.

തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും വാക്‌സിനേറ്റ് ചെയ്യാനുമുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി കേരളത്തില്‍ നടക്കുകയാണെന്നും മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു

crime
  •  7 days ago
No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  7 days ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  7 days ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  7 days ago
No Image

ജിസിസി ഏകീകൃത വിസ 2026 മുതൽ; ലളിതമായ അപേക്ഷാ ക്രമം, എല്ലാവർക്കും മെച്ചം | GCC unified visa

uae
  •  7 days ago
No Image

കോട്ടക്കലിൽ വൻതീപിടിത്തം: '200 രൂപ മഹാമേള' സ്ഥാപനം പൂർണമായി കത്തിനശിച്ചു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Kerala
  •  7 days ago
No Image

യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും ക്രൂരത: പ്രതികൾ അറസ്റ്റിൽ

crime
  •  7 days ago
No Image

സൗദിയിലെ അല്‍കോബാറില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  7 days ago
No Image

വൈദ്യുതി കണക്ഷൻ നിരക്ക് കിലോവാട്ട് അടിസ്ഥാനത്തിലേക്ക്: ഉയർന്ന തുക ശുപാർശ ചെയ്ത് കെഎസ്ഇബി

Kerala
  •  7 days ago
No Image

ബഹ്‌റൈൻ: ഇനി ക്യാമ്പിംഗ് സീസണ്‍ കാലം; രജിസ്‌ട്രേഷന്‍ 20 മുതൽ

bahrain
  •  7 days ago