പാര്‍ട്ടിയില്‍ അംഗമായാല്‍ യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍ ലഭിക്കും: എസ്.എഫ്.ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍
പാര്‍ട്ടിയില്‍ അംഗമായാല്‍ യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍ ലഭിക്കും: എസ്.എഫ്.ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ നിയമനം ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് സംസ്ഥാനത്തെ നിലവിലുള്ള സ്ഥിതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗ്യതയില്ലാതെ പി.എച്ച്.ഡി അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരിക്കണം. പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കും. യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍ ലഭിക്കും, യോഗ്യതയില്ലെങ്കിലും സര്‍വകലാശാലയില്‍ നിയമനം ലഭിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇതാണ് ഇന്നത്തെ അവസ്ഥയെന്നും ഗവര്‍ണര്‍ പറഞ്ഞു.
എസ്.എഫ്.ഐ മെമ്പര്‍ഷിപ്പ് എന്നത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താനുള്ള പാസ്‌പോര്‍ട്ട് ആണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഈ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായാല്‍ എന്ത് നിയമ വിരുദ്ധ പ്രവര്‍ത്തനവും നടത്താം. ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിലെ നിലവിലെ സാഹചര്യം ഗൗരവമുള്ളതാണ്. വ്യവസായങ്ങള്‍ കേരളത്തില്‍ നിന്ന് പോകുന്നു. കഴിവുള്ളവര്‍ കേരളം വിട്ട് പോവുകയാണ്. വരും തലമുറകളുടെ ഭാവി വെച്ചാണ് കളിക്കുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."