HOME
DETAILS

വാട്‌സാപ്പില്‍ പിന്‍ ചെയ്തുവെക്കാനും കാലയളവ്; പുതിയ ഫീച്ചറുകളൊരുങ്ങുന്നു

  
backup
June 24, 2023 | 1:36 PM

whatsapp-updates-new-change-d

വാട്‌സാപ്പില്‍ പിന്‍ ചെയ്തുവെക്കാനും കാലയളവ്; പുതിയ ഫീച്ചറുകളൊരുങ്ങുന്നു

ന്യൂഡല്‍ഹി: വാട്‌സാപ്പില്‍ ഈയിടെ കണ്ടുവരുന്നത് പുതിയ അപ്‌ഡേഷനുകളാണ്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ തിരക്കിട്ട നീക്കമാണ് വാട്‌സ്ആപ്പ് നടത്തുന്നത്. ഓര്‍ത്തിരിക്കാന്‍ വേണ്ടി ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവുകള്‍ നിശ്ചയിച്ച് അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യം നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. തെരഞ്ഞെടുത്ത കാലയളവ് തീരുമ്പോള്‍ പിന്‍ ചെയ്ത് വെച്ചിരിക്കുന്ന മെസേജ് അണ്‍പിന്‍ ആയി മാറും.

ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് വാട്‌സ്ആപ്പ്. മെസേജ് പിന്‍ ചെയ്ത് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത സമയക്രമം അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്. 24 മണിക്കൂര്‍, ഏഴുദിവസം, 30 ദിവസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സമയക്രമം അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്.

ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഇതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത കാലാവധി തീരുമ്പോള്‍ മെസേജ് അണ്‍പിന്‍ ആവും. തെരഞ്ഞെടുത്ത കാലാവധിക്ക് മുന്‍പ് പിന്‍ ചെയ്ത് മെസേജ് അണ്‍പിന്‍ ചെയ്യാനും സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  3 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  3 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  3 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  3 days ago