ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകനെ കുത്തിക്കൊന്നു
അഹമദാബാദ്: ഗുജറാത്തിലെ ജുനഗഢില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രാജ്‌കോട്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് പത്രത്തിന്റെ ജുനഗഡ് ബ്യൂറോ ചീഫ് കിഷോര്‍ ദവേ ( 53) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.
വന്‍സാരി ചൗകിലെ ഓഫിസില്‍ വാര്‍ത്തകളെഴുതിക്കൊണ്ടിരിക്കെയായിരുന്നു അക്രമം. ഓഫിസില്‍ കിഷോര്‍ തനിച്ചാണുണ്ടായിരുന്നത്. സെക്യൂരിറ്റിയോ സി.സി.ടി.വി കാമറകളോ ഉണ്ടായിരുന്നില്ല.
ഓഫിസിലെത്തെിയ മറ്റൊരു ജീവനക്കാരനാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കിഷോറിനെ കണ്ടെത്തിയത്. കൊലക്കുപിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ചൂണ്ടിക്കാട്ടി കിഷോറിന്റെ സഹോദരന്‍ പ്രകാശ് ദവെ പൊലിസില്‍ പരാതി നല്‍കി. എന്നാല്‍, അക്രമത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോള്‍ വ്യക്തിവിരോധമാവാനാണ് സാധ്യതയെന്ന് പൊലിസ് സൂപ്രണ്ട് നിലേഷ് ജജാദിയ പറഞ്ഞു. പ്രദേശത്തെ ബി.ജെ.പി നേതാവിന്റെ മകനാണ് കൊലയ്ക്കു പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട പീഡനക്കേസിന്റെ വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. സംഭവത്തിനുശേഷം പലതവണ കിഷോറിന്റെ ജീവന് ഭീഷണിയുണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ ആരോപിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."