HOME
DETAILS
MAL
റിയാദില്‍ പനി ബാധിച്ച് ഇന്ത്യൻ വിദ്യാർഥി മരിച്ചു
backup
July 12 2023 | 07:07 AM
റിയാദില്‍ പനി ബാധിച്ച് ഇന്ത്യൻ വിദ്യാർഥി മരിച്ചു
റിയാദ്: സഊദി അറേബ്യയിലെ റിയാദിൽ ഇന്ത്യൻ വിദ്യാർഥി പനി ബാധിച്ച് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷയാണ് മരിച്ചത്. 16 വയസായിരുന്നു. റിയാദിലെ ഇന്ത്യൻ സ്കൂള്‍ പ്ലസ് വൺ വിദ്യാർഥിയായിരുന്നു മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷ.
കടുത്ത പനിയെ തുടർന്ന് ഒരാഴ്ച മുൻപാണ് മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."