അന്നവര്‍ രാഹുലിനോട് പറഞ്ഞു നിങ്ങളുടെ വീടൊന്ന് കാണണം; കര്‍ഷക സ്ത്രീകളെ വീട്ടില്‍ വിളിച്ച് വിരുന്നൊരുക്കിയും അവര്‍ക്കൊപ്പം ചുവടുവെച്ചും സോണിയ
അന്നവര്‍ രാഹുലിനോട് പറഞ്ഞു നിങ്ങളുടെ വീടൊന്ന് കാണണം; കര്‍ഷക സ്ത്രീകളെ വീട്ടില്‍ വിളിച്ച് വിരുന്നൊരുക്കിയും അവര്‍ക്കൊപ്പം ചുവടുവെച്ചും സോണിയ
ഡല്‍ഹി: കുറച്ചു ദിവസം മുമ്പാണത്. ഈ മാസം ആദ്യം, ജൂലൈ എട്ടിന് ഹരിയാനയിലെ മദിന ഗ്രാമത്തില്‍ കര്‍ഷകരുമായി സംവദിക്കവേ അവിടുത്തെ പെണ്ണുങ്ങള്‍ രാഹുല്‍ ഗാന്ധിയോട് ഒരു ആഗ്രഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വീടൊന്ന് കാണണമെന്നായിരുന്നു അത്. ഈ ആശ നിറവേറുമെന്ന് ആ മണ്ണിന്റെ മക്കള്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ അവരെ ഞെട്ടിച്ചുകൊണ്ട് അവര്‍ക്കൊരു ക്ഷണമെത്തി. അങ്ങ് ഡല്‍ഹിയില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പാരമ്പര്യമുള്ള ആ വീട്ടിലേക്ക് ചെല്ലാന്‍. സാക്ഷാല്‍ സോണിയാ ഗാന്ധിയാണ് അവരെ വിരുന്നിന് ക്ഷണിച്ചത്. അങ്ങിനെ കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്നുള്ള ഒരു കൂട്ടം കര്‍ഷക പെണ്ണുങ്ങള്‍ വണ്ടി കയറി. സോണിയയുടെ വീട്ടിലേക്ക്. അവര്‍ക്കായി ഗംഭീര സദ്യ തന്നെ ഒരുക്കിയിരുന്നു സോണിയ. സോണിയക്കും രാഹുലിനും പ്രിയങ്കക്കുമൊപ്പമിരുന്ന് അവര്‍ ഭക്ഷണം കഴിച്ചു. അതിനു ശേഷം പാട്ടും കളിയും നൃത്തവുമായി അവിടെ കുറേ സമയം ചെലവഴിക്കുകയും ചെയ്തു.അതിനിടെ കര്‍ഷക സ്ത്രീകള്‍ക്കൊപ്പം അവരുടെ സന്തോഷത്തില്‍ ചുവട് വെക്കുകയും ചെയ്തു സോണിയ.
Women farmers from Haryana had expressed their desire to @RahulGandhi to see Delhi and his house. He told them that the Govt has taken away his house.
— Ruchira Chaturvedi (@RuchiraC) July 16, 2023
But just see what happened next.
This video is pure joy! ❤️ pic.twitter.com/1cqAeSW5xg
സോണിയക്കൊപ്പം അവരുടെ വീട്ടിലെ ഡൈനിങ് ടേബിളാണ് കര്‍ഷക സ്ത്രീകള്‍ക്ക് ഭക്ഷണം വിളമ്പിയത്. ഉണ്ടും ഇഊട്ടിയും വിശേഷം പറഞ്ഞും സോണിയയും മക്കളും അവര്‍ക്കൊപ്പം തന്നെയാണ് മുഴുവന്‍ സമയവും. ഏതായാലും സോണിയയുടെ നൃത്തത്തിന്റേയും കര്‍ഷക സ്ത്രീകള്‍ക്ക് നല്‍കിയ വിരുന്നിന്റേയും ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത് ഹൃദയഹാരിയാണ്. വിവേക് സിങ് നേതാജി എന്നയാള്‍ ട്വീറ്റ് ചെയ്തു. ആരേയും നിലത്തിരുത്തിയില്ല. എല്ലാവരും തീന്‍മേശക്ക് ചുറ്റുമാണ് ഇരിക്കുന്നത്. ഒരേ ഭക്ഷണമാണ് കഴിക്കുന്നത്- മറ്റൊരാള്‍ ട്വീറ്റില്‍ ആശ്ചര്യപ്പെടുന്നു.
Sonia Gandhi Ji and Priyanka Gandhi Ji eating and dancing with these women from remote village areas will be the best visuals to watch. It’s coming soon.
— Shantanu (@shaandelhite) July 16, 2023
Gandhi family has a far better understanding of the Indian people than anyone. pic.twitter.com/Hmr4IoRvYh
നേരത്തെ കര്‍ഷകരോടും അവരുടെ കുടുംബങ്ങളോടും സംവദിക്കാനെത്തിയ രാഹുല്‍ ട്രാക്ടറോടിക്കുകയും ഞാറു നടുകയും ചെയ്യുന്നതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കര്‍ഷകരാണ് ഇന്ത്യയുടെ ശക്തി, അവര്‍ പറയുന്നത് കേള്‍ക്കുകയും അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും ചെയ്താല്‍ രാജ്യത്തിന്റെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും രാഹുല്‍ ഗാന്ധി സംവാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് കര്‍ഷകരുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണം അവര്‍ക്കൊപ്പമിരുന്നാണ് രാഹുല്‍ കഴിച്ചത്. പത്തിരുപത് സ്ത്രീകള്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ടിഫിനിലാക്കി രാഹുലിനായി കൊണ്ടുവരികയായിരുന്നു. അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ രാഹുല്‍ മക്കളുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇതിനിടയിലാണ് കൂട്ടത്തില്‍നിന്ന് അപ്രതീക്ഷിതമായി ചോദ്യംവരുന്നത് ''ഇതുവരെ ഞങ്ങളുടെ കാര്യമല്ലേ ചോദിച്ചത്. ഇനി നിങ്ങളെക്കുറിച്ചു കേള്‍ക്കട്ടെ''. എന്നായിരുന്നു ചോദ്യം.
धान की रोपाई, मंजी पर रोटी - किसान हैं भारत की ताकत ???
— Rahul Gandhi (@RahulGandhi) July 16, 2023
सोनीपत, हरियाणा में मेरी मुलाकात दो किसान भाइयों, संजय मलिक और तसबीर कुमार से हुई। वो बचपन के जिगरी दोस्त हैं, जो कई सालों से एक साथ किसानी कर रहे हैं।
उनके साथ मिल कर खेतों में हाथ बटाया, धान बोया, ट्रैक्टर चलाया, और… pic.twitter.com/tUP6TARrJm
താന്‍ ഡല്‍ഹിയില്‍നിന്നു വരുന്നുവെന്ന് രാഹുല്‍ മറുപടി നല്‍കി. ഇതോടെ 'ഡല്‍ഹിയിലെ നിങ്ങളുടെ വീട് ഞങ്ങള്‍ക്കും കാണണം' എന്നായി കര്‍ഷക സ്ത്രീകല്‍. വന്നോളൂ.. പക്ഷെ, എനിക്ക് വീടില്ല. എന്റെ വീട് സര്‍ക്കാര്‍ പിടിച്ചെടുത്തു' എന്നായിരുന്നു രാഹുലിന്റെ മറുപടി. എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് തുഗ്ലക്ക് ലൈനിലെ 12ാമത്തെ വസതിയില്‍ നിന്ന് രാഹുലിന് ഇറങ്ങേണ്ടിവന്നിരുന്നു. സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഇപ്പോള്‍ താമസിക്കുന്നത്. എന്തായാലും അവരുടെ ആശ രാഹുല്‍ നിറവേറ്റി. അവരെ സോണിയയുടെ വീട്ടിലേക്ക് ക്ഷണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."