നേതാക്കൾക്കെതിരെയുള്ള വ്യാജ പ്രചാരണം:ഒറ്റക്കെട്ടായി നേരിടുമെന്ന്എസ്കെഎസ്എസ്എഫ്
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങൾ ആർജ്ജവത്തോടെ പ്രചരിപ്പിക്കുന്ന നേതാക്കളെ ബന്ധപ്പെടുത്തി ആസൂത്രിതമായി നടക്കുന്ന വ്യാജ പ്രചാരണങ്ങളെനിയമപരമായി നേരിടുമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്.
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താർ പന്തല്ലൂരിനെതിരെ ഈയിടെയായി സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വാസ്തവവിരുദ്ധമാണെന്നും സമകാലിക വിഷയങ്ങളിൽ അദ്ദേഹം കൈക്കൊള്ളുന്ന ശക്തമായ നിലപാടുകൾക്കെതിരെയുളള ചില കേന്ദ്രങ്ങളുടെ നീക്കങ്ങളെ സംഘടന ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞു .
ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. കോഴിക്കോട് സമസ്ത ഒഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ . അദ്ധ്യക്ഷത വഹിച്ചു.
Content Highlights:skssf state secretariat
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."