ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്റർനെറ്റ് ഈ രാജ്യത്താണ്; അതിവേഗ ഡൗൺലോഡിങ്ങും അപ്‌ലോഡിങ്ങും
ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്റർനെറ്റ് ഈ രാജ്യത്താണ്; അതിവേഗ ഡൗൺലോഡിങ്ങും അപ്‌ലോഡിങ്ങും
ദുബൈ: ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ് യുഎഇക്ക് സ്വന്തം. ജൂൺ മാസത്തെ മൊബൈൽ ഇന്റർനെറ്റ് വേഗതയിലെ കണക്ക് പ്രകാരം യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇന്റർനെറ്റ് ആക്‌സസ് വിശകലനം ചെയ്യുന്ന വെബ് സേവനമായ ഓക്‌ല പ്രസിദ്ധീകരിച്ച സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് പ്രകാരമാണ് യുഎഇക്ക് ഈ നേട്ടം.
204.24 എംബിപിഎസ് ഡൗൺലോഡ് വേഗതയും 22.72 എംബിപിഎസ് അപ്‌ലോഡ് വേഗതയുമാണ് നിലവിൽ യുഎഇയിൽ ഉള്ളത്. സൂചിക അനുസരിച്ച്, 2023 ന്റെ ആദ്യ പകുതിയിലെ ആറ് മാസത്തിൽ അഞ്ച് മാസവും യുഎഇ (ജനുവരി, ഫെബ്രുവരി, മാർച്ച്, മെയ്, ജൂൺ) ആഗോള റാങ്കിംഗിൽ യുഎഇ ഏപ്രിലിൽ രണ്ടാം സ്ഥാനത്താണ്.
അതേസമയം, ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗതയിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് യുഎഇ. ജൂൺ മാസത്തിൽ 239.2 Mbps ഡൗൺലോഡ് വേഗതയാണ് രേഖപ്പെടുത്തിയത്. ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗതയിൽ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം യുഎഇക്ക് തന്നെയാണ്. ആഗോളതലത്തിൽ 247.29 എംബിപിഎസ് വേഗതയിൽ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."