HOME
DETAILS

കാത്തിരിപ്പുകള്‍ വിഫലം; അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തി

  
backup
July 29 2023 | 07:07 AM

minor-dead-body-found-in-aluva

കാത്തിരിപ്പുകള്‍ വിഫലം; അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ട് പോയ അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെ ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലായിലാണ് കുട്ടിയുടെ മൃചദേഹം കണ്ടെത്തിയത്. കാലികളെ കെട്ടുന്ന ചന്തക്ക് സമീപത്തായി കിടന്നിരുന്ന ചാക്ക് കണ്ടതിനെ തുടര്‍ന്ന് ചുമട്ട് തൊഴിലാളികളാണ് പൊലിസില്‍ വിവരമറിയിച്ചത്. ക്രൂരമായ രീതിയിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. ശരീര ഭാഗം ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

കുട്ടിയെ തട്ടിക്കൊണ്ട് പോയ അസം സ്വദേശി അസ്ഫാക്ക് ആലമിനെ പൊലിസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ തന്നെയാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ പൊലിസ് സംശയത്തിലാണ്. ഇയാള്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയിതായി നേരത്തെ സമ്മതിച്ചിരുന്നു. കുട്ടിയെ കൈമാറിയെന്ന് കരുതുന്ന സാക്കിര്‍ എന്ന വ്യക്തിയും പൊലിസ് കസ്റ്റഡിയിലുണ്ട്. കൊലപാതകം നടത്തിയത് ആരാണെന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ബീഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതയുടെയും മകള്‍ അഞ്ച് വയസുകാരി ചാന്ദ്നിയെ അസ്ഫക് ആലം തട്ടിക്കൊണ്ട് പോയത്. ചൂര്‍ണിക്കരിയിലെ വാടക വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. സമീപത്തുള്ള കടയില്‍ നിന്ന് ജ്യൂസ് വാങ്ങി കൊടുത്താണ് പ്രതി കുട്ടിയെ കടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago