അഗ്നിശമന സേനക്കായി തളിപ്പറമ്പില്‍ വാട്ടര്‍ടാങ്ക് ഒരുങ്ങുന്നു
തളിപ്പറമ്പ്: അഗ്നിശമന സേനക്കായി വാട്ടര്‍ ടാങ്കിന്റെ നിര്‍മാണം ആരംഭിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പില്‍ മിനി സിവില്‍സ്റ്റേഷന്റെ പിന്‍ഭാഗത്താണ് 1,25,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലുമുണ്ടായ തീപിടിത്തങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പരിഗണിച്ചാണ് നഗരഹൃദയത്തില്‍ ടാങ്ക് നിര്‍മിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതരെ നയിച്ചത്. മിനി സിവില്‍സ്റ്റേഷനു മുകളിലൂടെ ഒഴുകുന്ന മഴവെള്ളമാണ് ടാങ്കില്‍ സംഭരിക്കുക. ആകെയുള്ള നാലു അറകളില്‍ ഒന്നില്‍ മിനി സിവില്‍സ്റ്റേഷനിലേക്ക് ആവശ്യമായ ശുദ്ധജലമായിരിക്കും ശേഖരിക്കും. ഇതിനായി കിണറില്‍ നിന്ന് പ്രത്യേക പമ്പുകള്‍ സ്ഥാപിക്കും. രണ്ടര മീറ്റര്‍ ആഴവും നാലു മീറ്റര്‍ വീതിയും 15 മീറ്റര്‍ നീളവുമുള്ള ടാങ്കിന്റെ നിര്‍മാണ ചെലവ് 13 ലക്ഷം രൂപയാണ്. മൂന്നു മാസത്തിനുള്ളില്‍ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും.
ഇപ്പോള്‍ തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലും വലിയ തീപിടിത്തങ്ങള്‍ ഉണ്ടായാല്‍ ആദ്യം എത്തിക്കുന്ന വെള്ളം തികയാതെ വരുമ്പോള്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ അടുത്തുള്ള പുഴകളില്‍ നിന്ന് വെള്ളം സംഭരിച്ചാണ് തീയണയ്ക്കുന്നത്. ടാങ്ക് പൂര്‍ത്തിയാകുന്നതോടെ തീയണയ്ക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാനും നാശനഷ്ടം കുറയ്ക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."