HOME
DETAILS
MAL
ഉംറ നിര്‍വഹിച്ച് കരിം ബെന്‍സെമ; വീഡിയോ വൈറല്‍
backup
August 07 2023 | 16:08 PM
സ്പാനിഷ് ക്ലബ്ബായ റയല്‍ മഡ്രിഡില്‍ നിന്നും ഇക്കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സെമ സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയത്. ഫുട്‌ബോള്‍ ലോകത്തെയൊന്നാകെ ഇളക്കിമറിച്ചുകൊണ്ട് റൊണാള്‍ഡോക്ക് പിന്നാലെ മൂന്ന്് വര്‍ഷത്തെ കരാറിന് സഊദിയിലെത്തിയ താരം ഉംറ കര്‍മ്മം നിര്‍വഹിച്ച ശേഷം പുറത്ത് വിട്ട ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.ഉംറയുടെ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ കഅബയുടെ അരികെ നില്‍ക്കുന്ന ദൃശ്യങ്ങള്‍ അദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്ക് വെച്ചിട്ടുണ്ട്. 'ഏക സത്യം പടച്ചവന് സ്തുതി' എന്ന ക്യാപ്ഷനിലാണ് അദേഹം ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
L’Unique Vérité ??? #alhamdulillah ?? pic.twitter.com/HHx9evy8gl
— Karim Benzema (@Benzema) August 6, 2023
Content Highlights:benzema post umrah video's
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."