HOME
DETAILS
MAL
ഒമാനിൽ വാഹനാപകടം; രണ്ട് മരണം, ഏഴ് പേർക്ക് പരിക്ക്
backup
August 12 2023 | 06:08 AM
ഒമാനിൽ വാഹനാപകടം; രണ്ട് മരണം, ഏഴ് പേർക്ക് പരിക്ക്
മസ്‌കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിലെ വിലായത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം.
"അൽ വുസ്ത ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ രക്ഷാപ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു അപകടം. അപകടത്തിൽ രണ്ട് പേർക്ക് മരണം സംഭവിച്ചു. കുട്ടികളടക്കം മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു." - സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായും, ഗുരുതരാവസ്ഥയിലുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സി.ഡി.എ.എ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."