നിങ്ങളുടെ ആധാറുമായി മറ്റ് സിംകാര്‍ഡുകള്‍ ലിങ്ക് ചെയ്തിട്ടുണ്ടോ? പരിശോധിക്കേണ്ടത് ഇങ്ങനെ
നിങ്ങളുടെ ആധാറുമായി മറ്റ് സിംകാര്‍ഡുകള്‍ ലിങ്ക് ചെയ്തിട്ടുണ്ടോ? പരിശോധിക്കേണ്ടത് ഇങ്ങനെ
നമുക്ക് ചുറ്റും ഏറ്റവും കൂടുതല്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് സൈബര്‍ കുറ്റ കൃത്യം. ഡിജിറ്റല്‍ ഇടപാടുകള്‍ ധാരാളം നടക്കുമ്പോള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളും സംഭവിക്കുന്നു. സാധാരണക്കാരെ മുതല്‍ സാങ്കേതിക വിദഗ്ധരെ വരെ തട്ടിപ്പ് സംഘം പറ്റിക്കുന്നുണ്ട്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം നിയമങ്ങള്‍ അനുസരിച്ച് ഒരാള്‍ക്ക് ഒരു ആധാര്‍ കാര്‍ഡില്‍ ഒമ്പത് സിം കാര്‍ഡുകള്‍ എടുക്കാനുള്ള അനുവാദമുണ്ട്. ഒരുപാട് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് ഒരു ആധാര്‍കാര്‍ഡ് നല്‍കി ഒന്നിലധികം കണക്ഷനുകള്‍ എടുക്കാന്‍ പറ്റുന്നത്. ഉപകാരപ്രദം തന്നെയാണ്.
എന്നാല്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടാണ് നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കേണ്ടത് പ്രധാനപ്പെട്ടതാകുന്നത്. ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് ഒരു വെബ്‌സൈറ്റ് ഉണ്ട്. tafcop.dgtelecom.gov.in (സഞ്ചാര്‍ സതി) എന്നതില്‍ ലോഗിന്‍ ചെയ്യുന്നതിലൂടെ, ഒരു ഉപയോക്താവിന് തന്റെ പേരില്‍ നല്‍കിയ സിം കാര്‍ഡുകളുടെ എണ്ണം അറിയാന്‍ മാത്രമല്ല, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ബ്ലോക്ക് ചെയ്യാനും കഴിയും.
നിങ്ങളുടെ ആധാറില്‍ എത്ര സിം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്ന് പരിശോധിക്കന്‍ ചെയ്യേണ്ടത്
സഞ്ചാര്‍ സതിയില്‍ ലോഗിന്‍ ചെയ്ത ശേഷം, ഒരു ഉപയോക്താവ് രണ്ട് ലിങ്കുകള്‍ കാണും നിങ്ങളുടെ നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട മൊബൈല്‍ ബ്ലോക്ക് ചെയ്യാന്‍ ഉള്ളതും നിങ്ങളുടെ മൊബൈല്‍ കണക്ഷനുകള്‍ അറിയാന്‍ ഉള്ളതുമാണ്.
രണ്ടാമത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പേജ് തുറക്കും. അവിടെ ഉപയോക്താവിനോട് 10 അക്ക മൊബൈല്‍ നമ്പറും ക്യാപ്ച കോഡും മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപിയും നല്‍കാന്‍ ആവശ്യപ്പെടും. തുറന്നുവരുന്ന പേജില്‍ ഒരു ഉപയോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളുടെ വിശദാംശങ്ങളും ഉണ്ടാകും. നിങ്ങളുടേതല്ലാത്ത നമ്പര്‍ ബ്ലോക്ക് ചെയ്യാനും ഓപ്ഷന്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."