
പഞ്ചാബിനെ വീഴത്തി ബ്ലാസ്റ്റേഴ്സ്

ന്യൂഡൽഹി: ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളത്തിന്റെ വിജയം. 44-ാം മിനിറ്റിൽ മൊറോക്കൻ താരം നോഹ സദൂയിയാണു ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു.
മത്സരത്തിന്റെ 42-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് താരം നോഹ സദൂയിയെ പഞ്ചാബിന്റെ സുരേഷ് മെയ്തെയ് ഫൗൾ ചെയ്തതിനാണു റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത നോഹ പന്ത് വലയിലെത്തിച്ചതോടെ ബ്ലാസറ്റേഴ്സ് ഒരു ഗോളിനു മുന്നിലെത്തി.
എന്നാൽ രണ്ടാം പകുതിയിൽ വലിയ പരീക്ഷണങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരുന്നത്. 57-ാം മിനിറ്റിൽ പഞ്ചാബിൻ്റെ മലയാളി താരം ലിയോൺ അഗസ്റ്റിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിൻകിച്ച് രണ്ടാം യെല്ലോ കാർഡ് കണ്ടു പുറത്തുപോയി. അധികം വൈകാതെ മത്സരത്തിന്റെ 74-ാം മിനിറ്റിൽ ലിയോൺ അഗസ്റ്റിനെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന്റെ അയ്ബൻ ഡോലിങ്ങും ചുവപ്പു കാർഡ് കണ്ടു.
ഇതോടെ അവസാന 15 മിനിറ്റിൽ ഒൻപതു പേരുമായി ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഏഴു മിനിറ്റാണ് മത്സരത്തിന് അധിക സമയമായി റഫറി നൽകിയത്. അവസരം മുതലാക്കി സമനില പിടിക്കാൻ പരമാവധി ശ്രമിച്ച പഞ്ചാബിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോളി സച്ചിൻ സുരേഷും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.
15 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒൻപതാം സ്ഥാനത്താണ്. 13 കളികളിൽനിന്ന് 18 പോയിന്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്ത് നിൽക്കുന്നു. 13ന് കൊച്ചിയിൽ ഒഡിഷയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
The Blasters secured a thrilling victory over Punjab, showcasing their skills and determination on the field.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊഴിലാളികൾക്ക് കൈനിറയെ ആനുകൂല്യങ്ങൾ; സഊദിയിൽ പുതിയ തൊഴിൽ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 2 days ago
ഇന്ത്യക്കാർക്കുള്ള യുഎഇ ഓൺ അറൈവൽ വിസ; എങ്ങനെ അപേക്ഷിക്കാം
uae
• 2 days ago
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരും അവരുടെ ആസ്തികളും
Business
• 2 days ago
വിധി വന്നിട്ട് വെറും ഒന്നര മാസം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്കാന് നീക്കം
Kerala
• 2 days ago
ഡെലിവറി റൈഡർമാർക്കായി 40 വിശ്രമ മുറികൾകൂടി നിർമിച്ച് ദുബൈ ആർടിഎ
uae
• 2 days ago
വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 2 days ago
യുഎഇയിലെ കേരള സിലബസ് വിദ്യാർഥികൾക്കും ഇന്ന് മോഡൽ പരീക്ഷ തുടങ്ങി
uae
• 2 days ago
Kerala Gold Rate Updates | ഒന്ന് കിതച്ചു...തളർന്നില്ല, ദേ പിന്നേം കുതിച്ച് സ്വർണം
Business
• 2 days ago
ദുബൈയിൽ 115 കിലോമീറ്റർ നഗ്നപാദനായി ഓടി മലയാളി യുവാവ്; ഓട്ടം പരിസ്ഥിതിയിലേക്കും ആരോഗ്യത്തിലേക്കും ലോകശ്രദ്ധ ക്ഷണിക്കാൻ
uae
• 2 days ago
ഡല്‍ഹിയില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം
National
• 2 days ago
കൊച്ചി മെട്രോയിൽ മദ്യക്കച്ചവടം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം
Kerala
• 3 days ago
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്കൂളുകള്‍; പ്രതിസന്ധി
Kerala
• 3 days ago
തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം
Kerala
• 3 days ago
UAE Weather Update: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, ഇരുണ്ട മേഘങ്ങളെ പ്രതീക്ഷിക്കാം
uae
• 3 days ago
ഐപിഎൽ 2025, മാര്‍ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ
Cricket
• 3 days ago
തൃശൂരിലെ ബാങ്ക് കവർച്ച: പ്രതി പിടിയിൽ; കൊള്ള കടം വീട്ടാനെന്ന് മൊഴി
Kerala
• 3 days ago
എൽഡിഎഫിനോട് വിരോധമാവാം, നാടിനോടും ജനങ്ങളോടും ആകരുത്; കോൺഗ്രസ് വസ്തുത മറച്ചുപിടിക്കുന്നു; പിണറായി വിജയൻ
Kerala
• 3 days ago
കോഴിക്കോട് വൻ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala
• 3 days ago
റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു
Saudi-arabia
• 3 days ago
തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ
Kerala
• 3 days ago
ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്
Kerala
• 3 days ago